ലേലംവിളി ഇന്ന് ഉയരും
കൊല്‍ക്കത്ത: 13-ാം ഐ.പി.എല്‍ സീസണില്‍ ഏതൊക്കെ താരങ്ങള്‍ ഏതൊക്കെ ടീമില്‍ കളിക്കുമെന്ന കാര്യം ഇന്നറിയാം. ഇന്ന് ഉച്ചക്ക് മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങിലാണ് ഐ.പി.എല്‍ താരലേലം .
332 കളിക്കാരാണ് ലേലത്തില്‍ ആകെ വില്‍പ്പനയ്ക്കുള്ളത്. എന്നാല്‍ ഇക്കൂട്ടത്തില്‍ വെറും 73 താരങ്ങളെ മാത്രമേ എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ അവകാശമുള്ളൂ. ബാക്കിയുള്ളവര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയും. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കാനുള്ളത് കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ്. 42.70 കോടി രൂപയാണ് പഞ്ചാബിനുള്ളത്. 35.65 കോടി രൂപയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ര@ണ്ടാംസ്ഥാനത്ത്. 28.90 കോടി രൂപയുമായി പ്രഥമ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് മൂന്നാമതു@ണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (27.90 കോടി), ഡല്‍ഹി കാപ്പിറ്റല്‍സ് (27.85), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (17 കോടി), ചെന്നൈ സൂപ്പര്‍ കിങ്‌സ് (14.60 കോടി), മുംബൈ ഇന്ത്യന്‍സ് (13.05 കോടി) എന്നിങ്ങനെയാണ് യഥാക്രമം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ താരങ്ങളെ ആവശ്യമുള്ളത്.
18 കളിക്കാരെ പുതുതായി ടീമിലെത്തിക്കാന്‍ ആര്‍.സി.ബിക്കാവും. ഡല്‍ഹിക്ക് 16ഉം കൊല്‍ക്കത്തക്കും രാജസ്ഥാനും 15ഉം താരങ്ങളെ വാങ്ങാം. പഞ്ചാബ് (13), ഹൈദരാബാദ് (9), മുംബൈ (9), സി.എസ്.കെ (7) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ കണക്കുകള്‍. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് താരലേലത്തിനു കൊല്‍ക്കത്ത വേദിയാകുന്നത്. ലേലം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി ഹിന്ദി 1 എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഹ്യൂഗ് എഡ്‌മെയ്ഡസാണ് ഇത്തവണ ലേലത്തിന്റെ നടപടി ക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. 146 വിദേശ താരങ്ങളാണ് ഐ.പി.എല്ലിലെ ലേലം വിളി കാത്ത് കഴിയുന്നത്. കോടികള്‍ വിലയുള്ള പല വിദേശ താരങ്ങളും കൂട്ടത്തിലുണ്ട്.
ഗ്ലെന്‍ മാക്‌സ്‌വെല്‍
അടിസ്ഥാന വില രണ്ട് കോടി
കുഞ്ഞന്‍ ഓവര്‍ ക്രിക്കറ്റില്‍ മാസ്മരിക പ്രകടനം നടത്തുന്ന ആസ്‌ത്രേലിയന്‍ താരം. ഓള്‍ റൗണ്ട് മികവുള്ള ഈ താരത്തെയാണ് എല്ലാവരും നോട്ടമിടുന്നത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇല്ലാത്ത താരം ടി20 യില്‍ തിളങ്ങാന്‍ വേണ്ടിയാണ് ഐ.പി.എല്ലിനെത്തുന്നത്. 2018 സീസണില്‍ ഒമ്പത് കോടി രൂപക്കായിരുന്നു ഡല്‍ഹി കാപിറ്റല്‍സ് താരത്തെ സ്വന്തമാക്കിയത്. എന്തായാലും ഐ.പി.എല്ലില്‍ ഏറ്റവും അടിസ്ഥാന വിലയുള്ള താരത്തെ ആര് റാഞ്ചുമെന്ന് ഇന്നറിയാം.
ക്രിസ് ലിന്‍
രണ്ട് കോടി
മുന്‍ സീസണുകളില്‍ മികച്ച പ്രകടനം നടത്തിയതാണ് ക്രിസ് ലിന്നിന് രണ്ട് കോടി നറുക്ക് വീഴാന്‍ കാരണം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത റിലീസ് ചെയ്ത താരം നിലവില്‍ യു.എ.ഇയില്‍ ടി10 കളിക്കുന്ന തിരക്കിലാണ്. യു.എ.ഇയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ലിന്നിനെ ആര് സ്വന്തമാക്കുവെന്ന് ഇന്നറിയാം.
ജേസണ്‍ റോയ്
1.5 കോടി രൂപ
2018 സീസണില്‍ ഒന്നര കോടി രൂപക്ക് ഡല്‍ഹി ടീമിലെത്തിച്ച താരമാണ് ജേസണ്‍ റോയ്. കഴിഞ്ഞ ഐ.പി.എല്ലില്‍ കളിക്കാത്ത താരത്തിന് ഈ സീസണില്‍ 1.5 കോടി രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തെ വീണ്ടും മൂല്യമുള്ള താരമാക്കിയത്. ലോകകപ്പില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്നായി 443 റണ്‍സായിരുന്നു താരം കൂട്ടിച്ചേര്‍ത്തത്.
സാം കറന്‍
ഒരു കോടി രൂപ
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ഈ സീസണില്‍ ടീമുകളുടെ വിളിയും കാത്തിരിപ്പാണ്. അവസാന സീസണില്‍ 7.2 കോടി മുടക്കി കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു കറനെ സ്വന്തമാക്കിയത്. ഈ സീസണില്‍ താരത്തെ റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മികച്ച ഫോമില്‍ നില്‍ക്കുന്ന താരത്തിന് ഈ സീസണില്‍ എത്ര രൂപ കിട്ടുമെന്ന് കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."