കോഴിക്കോട്-പാലക്കാട് ദേശീയപാത വികസനം; പൊടിശല്യം രൂക്ഷം
അലനല്ലൂര്‍: കോഴിക്കോട്-പാലക്കാട് ദേശീയപാത 966ല്‍ കരിങ്കല്ലത്താണി മുതല്‍ ഒലവക്കോട് താണാവ് വരെയുള്ള ഭാഗത്തെ വീതികൂട്ടല്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയിലൂടെയുള്ള ദുഷ്‌കരമാവുന്നു.
നാട്ടുകല്‍ മുതല്‍ 55വരെയുള്ള ദേശീയപാതയിലാണ് യാത്ര കൂടുതല്‍ ദുഷ്‌കരമായിട്ടുള്ളത്. മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ പഴയ ടാറിട്ട ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആയതിനാല്‍, ശക്തിയായ പൊടിശല്യം യാത്രക്കാര്‍ക്ക് വിനയാകുന്നു.
ചിലസമയങ്ങളില്‍ പൊടിയുടെ ആധിക്യം കാരണം എതിരെ വരുന്ന വാഹനങ്ങളെ പോലും കാണാന്‍ കഴിയാത്ത സാഹചര്യവും ഉണ്ട്. കൂടാതെ ഈ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ അമിതവേഗതയും കൂടുതല്‍ അപകടം സൃഷ്ടിക്കാന്‍ ഇടയാകുന്നു.നിര്‍മാണത്തിന്റെ ഇടവേളകളില്‍ വെള്ളം തെളിക്കാത്തും, പൊടിയടക്കത്തിനുള്ള മറ്റു സംവിധാനങ്ങള്‍ കാണാത്തതാണ് ഇത് വര്‍ധിക്കാനുള്ള പ്രധാന കാരണം. കൂടാതെ ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങളുടെ അമിത വേഗത തടയാനുള്ള ഡിവൈഡറുകള്‍ സ്ഥാപിക്കാത്തതും വലിയ പോരായ്മയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."