താനൂരില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമം; യൂത്ത്‌ലീഗ് പ്രവര്‍ത്തകന് പരുക്ക്
താനൂര്‍: തീരദേശത്ത് വീണ്ടും സംഘര്‍ഷത്തിനു ശ്രമം. വ്യാഴാഴ്ച രാത്രി ആല്‍ബസാറിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ കോയാമാടത്ത് നൗഫലിനു (26) മര്‍ദനമേറ്റു. തലയ്ക്ക് അടിയേറ്റ നൗഫലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്.
വ്യാഴാഴ്ച രാത്രി 9.15ഓടെ സുഹൃത്തിന്റെ വീട്ടില്‍നിന്നു സ്വന്തം വീട്ടിലേക്കുപോകുമ്പോഴായിരുന്നു നൗഫലിനെ ഒരുസംഘം മര്‍ദിച്ചത്.
സംഘര്‍ഷ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ കഴിഞ്ഞ ദിവസം സമാധാന വാര്‍ഡ് സഭകള്‍ ചേരുകയും ഇരു പാര്‍ട്ടികളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രാദേശിക സമാധാന കമ്മിറ്റിക്കു രൂപംനല്‍കുകയും ചെയ്തിരുന്നു.
സംഘര്‍ഷമുണ്ടാകുമ്പോള്‍ പ്രതികളെ സംരക്ഷിക്കില്ലെന്നും സമാധാന കമ്മിറ്റി യോഗം ചേര്‍ന്നു പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നായിരുന്നു തീരുമാനം. ഇതിനിടെയാണ് വീണ്ടും അക്രമം.
അണികളെ സി.പി.എം നിയന്ത്രിക്കണം: യൂത്ത്‌ലീഗ്
താനൂര്‍: സമാധാനത്തിലേക്കു നീങ്ങുന്ന തീരദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടാക്കാതെ അണികളെ നിയന്ത്രിക്കാന്‍ സി.പി.എം തയാറാകണമെന്നു യൂത്ത്‌ലീഗ് താനൂര്‍ മണ്ഡലം കമ്മിറ്റി. സമാധാനത്തിനായുള്ള ഏതു നീക്കവുമായും യൂത്ത്‌ലീഗ് സഹകരിക്കുമെന്നും എന്നാല്‍, ചര്‍ച്ചകളുടെ മറവില്‍ അക്രമം നടത്താനുള്ള ശ്രമത്തെ ചെറുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. റഷീദ് മോര്യ അധ്യക്ഷനായി.
വി.കെ.എ ജലീല്‍, ഫൈസല്‍ പത്തംപാട്, ടി.എ റഹീം മാസ്റ്റര്‍, സയ്യിദ് ഉമറലി തങ്ങള്‍, എന്‍. ജാബര്‍, ടി. നിയാസ്, കെ.പി നിഹ്മത്തുല്ല, കെ.വി ഖാലിദ്, കെ. ഉബൈസ്, ജാഫര്‍ ആല്‍ബസാര്‍, എ.എം. യൂസുഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."