HOME
DETAILS

കേരള ബാങ്ക് രൂപീകരണം: കലക്ഷന്‍ ഏജന്റുമാര്‍ പടിക്കുപുറത്ത്

  
backup
December 18 2019 | 19:12 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b2%e0%b4%95


കോലഞ്ചേരി (കൊച്ചി): ജില്ലാ സഹകരണ ബാങ്കുകള്‍ ഏകോപിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ സഹകരണ മേഖലയുടെ നട്ടെല്ലായ കലക്ഷന്‍ ഏജന്റുമാര്‍ പടിക്കുപുറത്തേക്ക്.
കേരള ബാങ്കിന്റെ അടിസ്ഥാന ഘടകമായി മാറുന്ന സഹകരണസ്ഥാപനങ്ങളിലെ ചെറുകിട നിക്ഷേപ പിരിവുകാര്‍, വായ്പാ കലക്ഷന്‍ ജീവനക്കാര്‍ എന്നിവരെ സര്‍ക്കാരും മാനേജ്‌മെന്റുകളും പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്.
വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിവിധ തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ചെറുകിട നിക്ഷേപങ്ങള്‍ സമാഹരിച്ച് ബാങ്കുകളിലെത്തിക്കുകയും വായ്പാ തിരിച്ചടവ് പിരിച്ചെടുക്കുകയും ചെയ്യുന്ന പതിനായിരത്തിലധികം ജീവനക്കാരുടെ ജീവിത സാഹചര്യമാണ് ഇതോടെ തുലാസിലായത്. 30- 45 വര്‍ഷത്തിലധികം സേവനമുള്ളവരടക്കം തങ്ങളുടെ ഭാവിയില്‍ ആശങ്കപ്പെടുന്നുണ്ട്. വര്‍ഷത്തില്‍ 6,500 കോടിയുടെ നിക്ഷേപം സ്വരൂപിക്കുന്നതിനും 9600 കോടി രൂപ വായ്പാ തിരിച്ചടവ് പിരിച്ചെടുക്കുന്നതിനും സഹകരണ മേഖലയ്ക്ക് ഈ വിഭാഗത്തിന്റെ സേവനം പ്രധാനമാണെന്ന് 2015ല്‍ അഡ്വ. സുരേഷ് ബാബു കമ്മിഷന്‍ വ്യക്തമാക്കിയിരുന്നതാണ്. പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തിന്റെ 25 ശതമാനവും നിക്ഷേപ പിരിവുകാര്‍ മുഖേനയുള്ള ലഘുനിക്ഷേപങ്ങളാണെന്ന് 2008ല്‍ റിട്ട. സഹകരണ വകുപ്പ് റജിസ്ട്രാര്‍ രാധാകൃഷ്ണന്‍ കമ്മിഷനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താവിന്റെ കൈകളില്‍ നേരിട്ടെത്തിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം വിജയത്തിലെത്തിക്കുന്നതിലും ഈ വിഭാഗങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ വിവിധതലങ്ങളിലൂടെ വിതരണംചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട 32 ലക്ഷത്തോളം പേര്‍ക്കാണ് അഞ്ചുതരം പെന്‍ഷനുകള്‍ പരാതിക്കിട നല്‍കാത്തവിധം ഈ തൊഴിലാളികളിലൂടെ വിതരണം ചെയ്തുവരുന്നത്. നോട്ടുനിരോധനം, പ്രവര്‍ത്തന മൂലധനത്തിന്റെ പോരായ്മ എന്നിവ മൂലം സഹകരണ സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ കൈത്താങ്ങായി സംരക്ഷിച്ചത് ചെറുകിട നിക്ഷേപങ്ങളും നിക്ഷേപ പിരിവുകാരുമാണ്.
രാധാകൃഷ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സേവന വേതന വ്യവസ്ഥകളില്‍ നിക്ഷേപ പിരിവുകാരെ അവഗണിച്ചെന്നും ഇവരുടെ ജീവിതസാഹചര്യം പാര്‍ട്‌ടൈം ജീവനക്കാരെക്കാള്‍ താഴെയാണെന്നും കണ്ടെത്തിയിരുന്നതാണ്.
സ്വരൂപിച്ചെത്തിക്കുന്ന നിക്ഷേപത്തിന്റെ രണ്ടുമുതല്‍ മൂന്ന് ശതമാനം വരെ കമ്മിഷനാണ് നിലവില്‍ ഇക്കൂട്ടര്‍ക്ക് വേതനമായി ലഭിക്കുന്നത്. വേതനം വെട്ടിക്കുറയ്ക്കലിനും ഭരണസമിതികളുടെ പിരിച്ചുവിടലിനും ഇവര്‍ വിധേയരാകാറുമുണ്ട്. 2005ല്‍ സഹകരണ ശതാബ്ദിയുടെ ഭാഗമായി മാനുഷിക പരിഗണന നല്‍കി ഈ വിഭാഗത്തെയും നീതി സ്റ്റോറുകളിലെ കമ്മിഷന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  3 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  3 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago