HOME
DETAILS

ഹുവായി മേധാവിക്ക് ജാമ്യം

  
backup
December 12 2018 | 21:12 PM

%e0%b4%b9%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%82

ടോറന്റോ: കാനഡയില്‍ അറസ്റ്റിലായ ചൈനീസ് ടെലികോം കമ്പനിയായ ഹുവായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വാങ്‌ഷോക്ക് ജാമ്യം. കാനഡ നയതന്ത്രജ്ഞന്‍ ചൈനയില്‍ പിടിയിലായതിന് പിന്നാലെയാണ് മെങ് വാങ്‌ഷോക്ക് വന്‍കോവല്‍ കോടതി ജാമ്യം അനുവദിച്ചത്.
10 മില്യന്‍ ഡോളര്‍ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ ജാമ്യ കാലയളവില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കോടതി ഏര്‍പ്പെടുത്തി. 24 മണിക്കൂറും നിരീക്ഷണത്തിന് കീഴിലാവണമെന്നും ഇതിനായി ഇലക്ട്രോണിക് ടാഗ് ധരിക്കണമെന്നും ജസ്റ്റിസ് വില്യം എര്‍ക് ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും യാത്രകളുടെ മുഴുവന്‍ രേഖകളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യത്തെ കാനഡ പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. 2009-2014 കാലയളവില്‍ മെങ് ഇറാന്‍ ഉപരോധം ലംഘിച്ചെന്ന് യു.എസ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ജാമ്യ പ്രഖ്യാപനം കരഘോഷത്തോടെയാണ് കോടതി നടപടികള്‍ വീക്ഷിക്കാനെത്തിയവര്‍ സ്വീകരിച്ചത്. ഫെബ്രുവരി ആറിന് വീണ്ടും ഹാജരാവാന്‍ മെങ്ങിനോട് കോടതി ആവശ്യപ്പെട്ടു.
യു.എസ് ചൈന ബന്ധങ്ങളിലെ വിള്ളല്‍ ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ മെങ്ങിന്റെ കേസിനെതിരേ ഇടപെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. രാജ്യത്തിന് മികവുണ്ടാക്കുന്നതെന്തും താന്‍ ചെയ്യും. ദേശീയ സുരക്ഷക്ക് ഗുണകരമാണെങ്കില്‍ താന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.ഡിസംബര്‍ ഒന്നിനാണ് മെങ്ങിനെ കാനഡയില്‍ അറസ്റ്റ് ചെയ്തത്.
ഇറാന്‍ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച ഇയാളെ യു.എസിലേക്ക് നാടുകടത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഹുവായി സ്ഥാപകന്‍ റെന്‍ സെങ്ക്ഫിയുടെ മകള്‍ കൂടിയായ മെങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് യു.എസ് ചൈന ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു. ഇതിന്റെ ഭാഗമായി ശക്തമായ പ്രതിഷേധമാണ് ചൈന ഉയര്‍ത്തിയത്.
അതിനിടെ മെങ്ങിന്റെ വിചാരണ ആരംഭിക്കുന്നതിന്റെ മുന്‍പാണ് കാനഡ മുന്‍ നയതന്ത്രജ്ഞനായ മൈക്കല്‍ കോവ്രിഗിനെ ചൈനയില്‍ വച്ച് പിടികൂടിയത്. സംഭവത്തെ കുറിച്ച് ബോധവാനാണെന്നും ചൈനീസ് ഭരണകൂടവുമായി ബന്ധപ്പെടുകയാണെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഹുവായി മേധാവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണോ കാനഡ മുന്‍ നയന്ത്രജ്ഞനെ പിടികൂടിയതെന്ന കാര്യം വ്യക്തമല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago