HOME
DETAILS
MAL
കെ.എം മാണിയെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തില്ല: കോടിയേരി ബാലകൃഷ്ണന്‍
backup
August 09 2016 | 09:08 AM
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സിനെ എല്‍.ഡി.എഫില്‍ എടുക്കുന്ന കാര്യം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. എന്‍.ഡി.എയ്‌ക്കൊപ്പം പോയാല്‍ ബി.ഡി.ജെ.എസിന്റെ ഗതിവരും. മാണി നേരത്തെ മുന്നണി വിടേണ്ടതായിരുന്നു. കാരണം, യു.ഡി.എഫിന്റെ ജീര്‍ണിച്ച രാഷ്ട്രീയമാണ്. അത് പിന്തുടര്‍ന്നതിനാലാണ് മാണിക്ക് ഈ ഗതി വന്നത്. കോണ്‍ഗ്രസ്സിന്റെ കൂട്ടുകക്ഷികള്‍ക്കെല്ലാം ഈ ഗതിയാണ് വന്നിട്ടുള്ളതെന്ന് ചരിത്രം നോക്കുമ്പോള്‍ മനസ്സിലാകുമെന്ന് അതിനാല്‍ മറ്റു ഘടകകക്ഷികള്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."