ഈ വര്‍ഷം തടവിലിട്ടത് 251 മാധ്യമപ്രവര്‍ത്തകരെയെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോക വ്യാപകമായി ഈ വര്‍ഷം അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ജോലിക്കിടെ 251 മാധ്യമപ്രവര്‍ത്തരെയാണ് തടവിലിട്ടതെന്ന് മാധ്യമസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സി.പി.ജെ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും തുര്‍ക്കി, ചൈന, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നാണ്.
ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ വ്യാജമാണെന്ന് നിരന്തരം ആവര്‍ത്തിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തുന്ന രാജ്യം തുര്‍ക്കിയാണ്. ദേശവിരുദ്ധതയുടെ പേരില്‍ 68 മാധ്യമപ്രവര്‍ത്തകരെയാണ് തടവിലിട്ടത്. 2004ന് ശേഷം ഇതുവരെ ഒരു മാധ്യമപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്യാത്ത രാജ്യം എത്യോപ്യയാണെന്ന് സി.എന്‍.എന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് 28 മാധ്യമപ്രവര്‍ത്തകര്‍ ലോകത്താകമാനം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഈജിപ്തില്‍ 19 പേരെയും കാമറൂണില്‍ നാല് പേരെയും റുവാണ്ടയില്‍ മൂന്നുപേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ചൈനയിലെ ഷിന്‍ജാങ് മേഖലയാണ് മാധ്യമപ്രവര്‍ത്തകരുടെ ദുരിതകേന്ദ്രം. ഉയിഗുര്‍ വിഷയം ഉന്നയിച്ച പ്രദേശത്തെ പത്ത് മാധ്യമപ്രവര്‍ത്തകരെയാണ് കാണാതായത്. ഇവരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ലോകത്തില്‍ തന്നെ മാധ്യമ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുന്ന പ്രധാന പ്രദേശമാണ് ഷിന്‍ജിയാങ്ങെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റിപ്പോര്‍ട്ട് പ്രകാരം 98 ശതമാനം മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിരിക്കുന്നത് സ്വന്തം സര്‍ക്കാരാണ്. ഇതില്‍ 13 ശതമാനവും വനിതാ മാധ്യമപ്രവര്‍ത്തകരാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരില്‍ മുപ്പത് ശതമാനവും ജയിലിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."