മാലക്ക് തിളക്കം വര്‍ധിപ്പിക്കാനെന്ന പേരില്‍ സ്വര്‍ണം തട്ടിയെടുത്തു
കൊടുങ്ങല്ലൂര്‍: സ്വര്‍ണ മാലയ്ക്ക് തിളക്കം വര്‍ധിപ്പിക്കാമെന്ന പേരിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാലയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതായി പരാതി. എറിയാട് കൊട്ടിയാറക്കല് നാസറിന്റെ ഭാര്യ നിഷയുടെ നാലരപവന്റെ മാലയില്‍ നിന്ന് പത്ത് ഗ്രാമം സ്വര്‍ണമാണ് രണ്ടംഗ സംഘം തട്ടിയെടുത്ത് സ്ഥലം വിട്ടത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഈ സമയം നിഷയും ഉമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. നിഷയുടെ നാലരപവന്റെ മാല നിറം വര്‍ധിപ്പിക്കാന്‍ ഇവര്‍ക്ക് ഊരി നല്കി.
ഇവര്‍ വീട്ടുമുറ്റത്തിരുന്ന് തന്നെ ഇതിനുള്ള പാത്രങ്ങളും ഇവര്‍ കൊണ്ടുവന്ന ലായനിയുമെല്ലാം നിരത്തിവെച്ച് ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്ന് മാല മഞ്ഞ നിറത്തിലുള്ള വെള്ളത്തില്‍ മുക്കി തുടച്ച് തിരിച്ചുകൊടുത്തു. ഇവര്‍ തിരിച്ചുപോയതോടെ മാലയ്ക്ക് കനം കുറവ് തോന്നുകയും ഉടനെ നിഷയുടെ ഭര്‍ത്താവ് നാസറിനെ വിളിച്ചുവരുത്തുകയും ചെയ്തു.
ഇയാള്‍ അടുത്തുള്ള സ്വര്‍ണ പണിക്കാരന്റെ അടുത്ത് കൊണ്ടുപോയി മാലയുടെ തൂക്കം നോക്കിയപ്പോഴാണ് പത്ത് ഗ്രാം തൂക്കകുറവുണ്ടെന്ന് മനസിലായത്. ഉടനെ പരിസര പ്രദേശങ്ങളിലെല്ലാം ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."