HOME
DETAILS
MAL
വധുവിന്റെ വീട്ടുകാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട നടപടി അപലപനീയം: എം.സി ജോസഫൈന്
backup
August 05 2017 | 20:08 PM
മുല്ലശ്ശേരി(തൃശൂര്‍): ഗുരുവായൂരില്‍ താലികെട്ടിയ ശേഷം നവ വധു കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയെന്ന പ്രചാരണത്തിനെതിരേ വനിതാ കമ്മിഷന് അധ്യക്ഷ. താലികെട്ടിയ പുരുഷന് താലി അഴിച്ചെടുക്കുകയും പുടവയും വരന് അണിയിച്ച സ്വര്‍ണ മാലയും അഴിച്ചെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വധുവിനെ അങ്ങേയറ്റം മുറിവേല്ക്കുംവിധം അധിക്ഷേപിക്കുകയും ചെയ്ത നടപടി അപലപനീയമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. ആരോപണ വിധേയയായ വധുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.ഇന്നലെ ഉച്ചയോടെ എം.സി ജോസഫൈന് മുല്ലശ്ശേരിയിലെ വീട് സന്ദര്‍ശിച്ച് വധുവിന്റെയും മാതാപിതാക്കളുടെയും പരാതികള്‍ കേട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."