ബ്ലേഡ് മാഫിയയെ പിടികൂടാന്‍ ജില്ലാ സ്‌ക്വാഡുകള്‍ വരുന്നു
തിരുവനന്തപുരം: ബ്ലേഡ് മാഫിയക്കെതിരേ പിടിമുറുക്കാന്‍ സംസ്ഥാനത്ത് ജില്ലാതലത്തില്‍ പൊലിസ് സ്‌ക്വാഡുകള്‍ വരുന്നു. നിയമവിരുദ്ധമായി പണം കടംകൊടുക്കുന്നവരെയും അമിത പലിശ ഈടാക്കുന്നവരെയും കണ്ടണ്ടെത്തി സ്‌ക്വാഡുകള്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. വനിതാ സെല്‍, വനിതാ പൊലിസ് സ്റ്റേഷന്‍ എന്നിവയില്‍നിന്ന് എട്ടുമുതല്‍ പത്തു വരെ ഉദ്യോഗസ്ഥരും നാലോ അഞ്ചോ പുരുഷ പൊലിസ് ഉദ്യോഗസ്ഥരും സ്‌ക്വാഡിലുണ്ടണ്ടാകും.
ജില്ലാതലത്തില്‍ ലഭിക്കുന്ന പരാതികള്‍ സംബന്ധിച്ചും സ്‌ക്വാഡ് അന്വേഷിച്ചു നടപടി സ്വീകരിക്കും. കൂടാതെ അമിതപലിശക്കാരുടെ ചൂഷണം സംബന്ധിച്ചും ഇവരുടെ വലയില്‍ വീണാലുണ്ടണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ബോധവല്‍ക്കരണവും സ്‌ക്വാഡുകള്‍ നടത്തുമെന്ന് ബെഹ്‌റ അറിയിച്ചു.
ഇടക്കാലത്ത് പത്തിതാഴ്ത്തിയ ബ്ലേഡ് മാഫിയ സംസ്ഥാനത്തു വീണ്ടും പിടിമുറുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഓപ്പറേഷന്‍ കുബേര വഴി നിരവധി ബ്ലേഡ് ഇടപാടുകാരെ പിടികൂടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ മാറിയപ്പോള്‍ അതിനു തുടര്‍ച്ചയുണ്ടായില്ല. പിന്നീട് സംസ്ഥാനത്ത് ബ്ലേഡ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഓപ്പറേഷന്‍ കുബേര എന്ന പേരില്ലാതെ തന്നെ സമാന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."