HOME
DETAILS

തോട് ശുചീകരിച്ചപ്പോള്‍ ബാക്കിയായത് പ്ലാസ്റ്റിക് കൂമ്പാരം

  
backup
December 14, 2018 | 9:32 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac

മാനന്തവാടി: 20 വര്‍ഷത്തോളമായി ഉപയോഗയോഗ്യമല്ലാതെ കിടക്കുകയും നിരവധി പേര്‍ക്ക് ഉപകാരപ്രദമാവുകയും ചെയ്യേണ്ട തോട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരിച്ചു. ശുചീകരണത്തിനിടെ കണ്ടെത്തിയത് അടിഞ്ഞ് കുടിയ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം.
മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം തോടാണ് 20, 21 ഡിവിഷനിലെ 22ഓളം തൊഴിലാളികള്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ശുചീകരിച്ചത്. ചെന്നലായിയില്‍ നിന്നാരംഭിച്ച് കബനിയില്‍ ചേരുന്ന ഈ തോട് നിരവധി കര്‍ഷകരുടെ ഏക ആശ്രയം കൂടിയാണ്. ഏക്കര്‍ കണക്കിന് കൃഷിയാണ് തോടിന് അരികിലായി ഉള്ളത്.
അനവധി കുടുംബങ്ങളുടെ ജലസ്രോതസ്സും കൂടിയാണ് തോട്. തോടിന്റെ കരയില്‍ ഇടതൂര്‍ന്ന് ഒരാള്‍ വലിപ്പത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന പുല്ലും മറ്റ് ചെടികളും തൊഴിലാളികള്‍ വെട്ടി മാറ്റി. ഇതിനിടയില്‍ വിഷമുള്ള പാമ്പിനെ കണ്ടെത്തിയത് തൊഴിലാളികളെ ഭീതിയിലാക്കി. തോടില്‍ കാട്മൂടി കിടന്ന ഭാഗങ്ങള്‍ ശുചീകരിച്ചപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന മാലിന്യമാണ് തോട്ടില്‍ ഉണ്ടായിരുന്നത്. പലയിടങ്ങളില്‍ നിന്നായി ഒഴുകി വന്ന പ്ലാസ്റ്റിക് കുപ്പികളാണ് തോട്ടില്‍ അടിഞ്ഞ് കൂടിയത്. സൂസി കുര്യാക്കോസ്, റെജീന റഹീം, തങ്കമണി, മാതിയോഗി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നവീകരണ പ്രവര്‍ത്തികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  2 months ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 months ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 months ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 months ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 months ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 months ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 months ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 months ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 months ago