പാലാരിവട്ടം പാലം നിര്‍മാണത്തില്‍നിന്നു പിന്മാറുമെന്ന് ഇ. ശ്രീധരന്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍നിന്ന് ഡി.എം.ആര്.സി പിന്മാറുമെന്ന് ഇ.ശ്രീധരന്. ഡി.എം.ആര്.സി പിന്മാറുന്നതായി കാണിച്ച് ഉടന്‍ കത്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പാലത്തില്‍ പരിശോധന നടത്തിയ ഇ.ശ്രീധരന്, ബലക്കുറവ് ചൂïിക്കാട്ടിയിരുന്നു. ഇതു മുഖവിലയ്ക്കെടുത്താണ് പാലം പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കൊച്ചി മെട്രോയില്‍ തുടങ്ങി കേരളത്തില്‍ ഡി.എം.ആര്.സി നടത്തിവന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ജൂണില്‍ അവസാനിക്കുകയാണ്. പ്രവര്‍ത്തനം അവസാനിക്കുന്ന സാഹചര്യത്തില്‍ പാലാരിവട്ടം പാലം പണിയുമായി മുന്നോട്ടുപോകാന്‍ ആവില്ല. ജൂണിനു മുന്‍പ് പാലം നിര്‍മാണം പൂര്ത്തീകരിക്കാനുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഒക്ടോബറോടെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി സ്റ്റേയാണ് ഈ തീരുമാനത്തിന് തടസമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."