സിപിഎമ്മുകാര്‍ കണ്ണുരുട്ടിയാല്‍ പേടിക്കുന്നവരല്ല ഞങ്ങള്‍, നവോത്ഥാന കാപട്യം ഗവണ്മെന്റ് ചെലവില്‍ അനുവദിക്കില്ല: മുനീര്‍
കോഴിക്കോട്: സിപിഎമ്മുകാര്‍ കണ്ണുരുട്ടിയാല്‍ പേടിക്കുന്നവരല്ല ഞങ്ങള്‍, സുഗതനും വെള്ളാപ്പള്ളിയും പിണറായിയും കെട്ടുന്ന വര്‍ഗീയ മതില്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും ഡോ. എം.കെ മുനീര്‍. ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് മുനീര്‍ ഈ കാര്യം വ്യക്തമാക്കിയത്.
കേരളത്തിന്റെ പുരോഗതിയില്‍ ജാതി മത വര്‍ണമെന്യേ എല്ലാ സമൂഹങ്ങളും അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. അതില്‍ നിന്നും ചിലരെ മാത്രം മാറ്റി നിര്‍ത്തിയുള്ള പ്രത്യേക അജന്‍ഡയോട് കൂടിയുള്ള ഒരു നവോത്ഥാന കാപട്യവും ഗവണ്മെന്റ് ചെലവില്‍ അനുവദിക്കില്ല.സുഗതനും വെള്ളാപ്പള്ളിയും പിണറായിയും ചേര്‍ന്ന് കെട്ടുന്ന വര്‍ഗീയ മതില്‍ തല്‍ക്കാലം കേരളത്തില്‍ വിലപ്പോവില്ല. പരസ്പര്യത്തെയും ബഹുസ്വരതയെയും അംഗീകരിക്കാത്ത ഒന്നിനോടും രാജിയാവുന്ന പ്രശ്‌നമില്ല. ഇക്കാര്യത്തില്‍ സഭക്കകത്തും പുറത്തും ഒരൊറ്റ നിലപാട് മാത്രം.സിപിഎമ്മുകാര്‍ കണ്ണുരുട്ടിയാല്‍ പേടിക്കുന്നവരല്ല ഞങ്ങള്‍.അത്തരം ധാര്‍ഷ്ട്യം പ്രതിപക്ഷത്തോട് വേണ്ട.ജനാധിപത്യം നിലനില്‍ക്കുന്ന കാലത്തോളം, ജനങ്ങളില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ പ്രതിരോധം ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.
മുനീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."