HOME
DETAILS

ജാര്‍ഖണ്ഡിന് നാളെ മുതല്‍ 'സോറന്‍ യുഗം'

  
backup
December 28 2019 | 06:12 AM

%e0%b4%9c%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d
 
 
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ദ് സോറന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചിയിലെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന പരിപാടിയില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കു പുറമേ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ഉള്‍പ്പെടെ ദേശീയ പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഹേമന്ദ് സോറന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. രാജ്യത്തു പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ജനകീയ പ്രതിഷേധങ്ങള്‍ വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡിലെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ നിരയുടെ ഐക്യസംഗമമായി മാറ്റാനാണ് ശ്രമം.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പി. ചിദംബരം, എന്‍.സി.പി നേതാവ് ശരത് പവാര്‍, ബി.എസ്.പി നേതാവ് മായാവതി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റു നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് ആകെയുള്ള 81 നിയമസഭാ സീറ്റുകളില്‍ 47 എണ്ണം നേടിയാണ് ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യം അധികാരത്തിലെത്തിയിരുന്നത്. ജെ.എം.എമ്മിന് 30, കോണ്‍ഗ്രസിന് 16, ആര്‍.ജെ.ഡിക്ക് ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്. ഇതുകൂടാതെ മൂന്ന് എം.എല്‍.എമാരുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തു ഭരണം നടത്തിയിരുന്ന ബി.ജെ.പിക്ക് 25 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago