സി.പി.എം പകപോക്കുന്നു; കേന്ദ്രം ഇടപെടും; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എം.ടി രമേശ്
കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സി.പി.എമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ശ്രമം അപലപനീയമാണെന്നും അത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ വീഴ്ചയില്‍ പൊലിസുകാര്‍ക്കെതിരെ നടപടി വേണം. അറസ്റ്റ് തടഞ്ഞ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാവണം. ഗവര്‍ണര്‍ക്കെതിരായ നീക്കം അവസാനിപ്പിക്കാന്‍ സി.പി.എമ്മും ബന്ധപ്പെട്ട ആളുകളും തയ്യാറാകണം. ജനാധിപത്യപരമായ രീതിയിലാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നത്. സമരം ചെയ്യുന്ന ആളുകള്‍ക്ക് ഗവര്‍ണറെ കണ്ട് നിവേദനം നല്‍കാമല്ലോ. എന്നാലവര്‍ സമരത്തില്‍ ഗവര്‍ണറെ ആയുധമാക്കുകയാണ്. - രമേശ് പറഞ്ഞു.
പദവിക്ക് യോജിക്കാത്ത പ്രസ്താവനകളാണ് സ്പീക്കറും മന്ത്രിയും നടത്തുന്നതെന്നും രമേശ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."