തലതിരിഞ്ഞ ഉത്തരവിറക്കി ഡി.ഇ.ഒ; പുലിവാല്‍ പിടിക്കുക അധ്യാപകര്‍
കല്‍പ്പറ്റ: അര്‍ധ വാര്‍ഷിക പരീക്ഷ നടക്കുന്ന ദിവസം തന്നെ പത്താംതരത്തിലെ ഉത്തരപേപ്പറുകള്‍ മൂല്ല്യനിര്‍ണയം നടത്തണമെന്നുള്ള തലതിരിഞ്ഞ ഉത്തരവിറക്കി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍. പരീക്ഷാ ദിവസങ്ങളില്‍ കുട്ടികളുടെ ഹാജരില്ലായ്മക്ക് കാരണം പ്രധാനാധ്യാപകരുടെയും ക്ലാസ് ടീച്ചറുടെയും അശ്രദ്ധയാണെന്നുമുള്ള വിവാദ പരാമര്‍ശവും ഉത്തരവിലുണ്ട്. ഉത്തരപേപ്പറുകളുടെ മൂല്ല്യനിര്‍ണയം പരീക്ഷദിവസങ്ങളില്‍ തന്നെ നടത്തണമെന്നും കുട്ടികളുടെ ഹാജര്‍ ഉറപ്പാക്കണമെന്നും അടിയന്തര പ്രാധാന്യത്തോടെയുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് ഡി.ഇ.ഒ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകള്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ്. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. പരീക്ഷാ ദിവസം തന്നെ ഉത്തരപേപ്പറുകള്‍ മൂല്ല്യനിര്‍ണയം ചെയ്യണമെന്ന് സംസ്ഥാനത്തെ മറ്റ് 40 ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരാരും നിര്‍ദേശിച്ചിട്ടില്ല. അങ്ങിനെയിരിക്കെയാണ് വയനാട്ടില്‍ മാത്രമായി ഉത്തരവിറക്കിയിരിക്കുന്നത്.
അര്‍ധവാര്‍ഷിക പരീക്ഷ ഈമാസം 11നാണ് ആരംഭിച്ചത്. 21ഓടെ അവസാനിക്കും. രാവിലെയും ഉച്ചക്കും രണ്ട് പരീക്ഷകള്‍ വീതമാണ് നടക്കുന്നത്. പരീക്ഷ നടക്കുന്നതിനാല്‍ അധ്യാപകരുടെ ജോലി ക്ലാസ് മുറികളിലായിരിക്കും.
എന്നാല്‍ പരീക്ഷ നടക്കുന്നതിനിടയില്‍ തന്നെ ഉത്തര പേപ്പറുകള്‍ മൂല്ല്യനിര്‍ണയം ചെയ്യണമെന്നാണ് ഡി.ഇ.ഒ ഉത്തരവിറക്കിയത്. പരീക്ഷയും മൂല്ല്യനിര്‍ണയവും കുട്ടികളെ വിലയിരുത്തലും ഉത്തരവ് നടപ്പാക്കിയാല്‍ പ്രഹസനമാവും. പരീക്ഷാ നടത്തിപ്പ് താളം തെറ്റും.
ഇതിനെതിരേ ഇപ്പോള്‍തന്നെ പലകോണില്‍ നിന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ സമിതിയിലോ, അംഗീകൃത അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലോ, ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂ.ഐ.പി) ജില്ലാ യോഗത്തിലോ ചര്‍ച്ചയോ തീരുമാനമോ ഇല്ലാതെ ഏകപക്ഷീയമാണ് ഉത്തരവിറക്കിയതെന്നും ആക്ഷേപമുണ്ട്.
പരീക്ഷ ദിവസങ്ങളില്‍ കുട്ടികളുടെ ഹാജരില്ലായ്മക്ക് കാരണം പ്രധാനാധ്യാപകരുടെയും ക്ലാസ് ടീച്ചറുടെയും അശ്രദ്ധയാണെന്നാണ് ഉത്തരവിലെ മറ്റൊരു പരാമര്‍ശം. ഇത്തരത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ യോഗത്തില്‍ പോലും ഒരു അഭിപ്രായമുണ്ടായിട്ടില്ലെന്നാണ് അധ്യാപക സംഘടനകള്‍ തന്നെ പറയുന്നത്. ജില്ലയിലെ വിദ്യാഭ്യാസ ഓഫിസര്‍ സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."