പ്രസ്‌ക്ലബ്-നെഹ്‌റു ഷോര്‍ട് ഫിലിം ഫെസ്റ്റ്; അപേക്ഷ ക്ഷണിച്ചു
പാലക്കാട് : പാലക്കാട് പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയുമായി സഹകരിച്ചു നടത്തുന്ന നെഹ്‌റു ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2016ലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് പരിഗണിക്കുക. . വിദഗദ്ധ ജ്യൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍ക്ക് 20,000, 10,000 എന്നീ ക്രമത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. പ്രേക്ഷകര്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ചിത്രങ്ങള്‍ക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കും. ആഗസ്ത് 22, 23, 24, 25 തീയതികളിലാണ് പ്രദര്‍ശനം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഈമാസം 15 വൈകീട്ട് അഞ്ചുമണി. ഇതിനു പുറമേ അഞ്ചു മിനിറ്റിനു മുകളില്‍ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ മത്സരേതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, സംവിധായകന്റെ ബയോഡാറ്റ, ചിത്രത്തെപ്പറ്റിയുള്ള ലഘു വിവരണം, ചിത്രത്തിന്റെ രണ്ടു പകര്‍പ്പുകള്‍ എന്നിവ അടങ്ങിയ അപേക്ഷയും 300 രൂപ അപേക്ഷ ഫീസുമായി കണ്‍വീനര്‍, ഫിലിം സൊസൈറ്റി, പ്രസ്‌ക്ലബ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് 678014 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9447439790, 9495826650, 04912500005.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."