സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധം; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബി.ജെ.പി ബഹിഷ്‌കരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ പറഞ്ഞു.
കേരള ഗവര്‍ണര്‍ക്കെതിരെയും കര്‍ണാടക മുഖ്യമന്ത്രിക്കെതിരെയും കേരളത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിച്ചതെന്നും ബി.ജെ.പി നേതാക്കളായ എംഎസ് കുമാറും ജെ.പദ്മകുമാറും മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം അമ്പതോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."