HOME
DETAILS

പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടം ഇന്ത്യക്ക് അപമാനം: എസ് ഐ സി ഹോത്ത ബനീ തമീം

  
backup
December 29 2019 | 14:12 PM

645321123131-2

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയെ ഇന്ന് ആ മതേതരത്വം പാടെ തകിടം മറിച്ച് ഫാസിസ്റ്റ് ഭരണകൂടം പൗരൻമാർക്കുള്ള അവകാശത്തെ നിഷേധിച്ചിരിക്കുകയാണെന്നും ഇത് തിരിച്ചറിഞ്ഞ് കൊണ്ട് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂടം ഇന്ത്യക്ക് അഭമാനമായി മാറിയിരിക്കുകയാണെന്നും സമസ്‌ത ഇസ്‌ലാമിക് സെന്റർ സി ഹോത്ത ബനി തമീം സെട്രൽ കമ്മിറ്റി പൗരത്വ സംരക്ഷണ സമ്മേളനം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മുഹമ്മദലി മുസ്‌ലിയാരങ്ങാടി അദ്ധ്യക്ഷത വഹിച്ചു.


സമസ്‌ത മുശാവറ അംഗം മലപ്പുറം ജില്ല ജനറൽ സിക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി ഉദ്ഘാടനം ചെയ്‌തു. മേലാറ്റൂർ ദാറുൽ ഹികം ശരീഹത്ത് കോളേജ് പ്രിൻസിപ്പാൾ ടി എച്ച് മുഹമ്മദ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. എസ് ഐ സി അൽ-ഖർജ് പ്രസിഡണ്ട് അശ്‌റഫ് മൗലവി, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എൻ കെ എം കുട്ടി ചേളാരി, അൽ-ഹരീഖ് കെ എം സി സി സെക്ര: സുലൈമാൻ വയനാട് എന്നിവർ പ്രസംഗിച്ചു. ഖർജ് ടൗൺ കെ എം സി സി സെക്ര: ഷെബീബ് കൊണ്ടോട്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മൊയ്‌തീൻ ഫൈസിക്ക് മുസദ്ദിക് മണ്ണാർമലയും ടി എച്ച് മുഹമ്മദ് ദാരിമി അബ്‌ദുൽ മജീദ് കോട്ടക്കലും ഷാളണിയിച്ചു ആദരിച്ചു.


എസ് ഐ സി ഹോത്ത വൈസ് പ്രസിഡണ്ട് സാജിദ് കെ ഉളിയിൽ പ്രമേയം അവതരിപ്പിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന അബ്ദുൽ റഹ്മാൻ പുത്തനത്താണിക്ക് ഹോത്ത എസ് ഐ സിയുടെ ഉപഹാരം മൊയ്‌തീൻ ഫൈസി നൽകി. അബ്‌ദുള്ള വെള്ളമുണ്ട, സിറാജുദ്ധീൻ പി തേക്കും കുറ്റി, റിയാസ് വള്ളക്കടവ്, അബ്‌ദുറഹ്‌മാൻ പുത്തനത്താണി, അബ്‌ദുറഹീം പാപ്പിനിശ്ശേരി, നൗഫൽ വണ്ടൂർ എന്നിവർ നേതൃത്ഥം നൽകി. അബ്‌ദുസ്വമദ് അൻവരി സ്വാഗതവും കെ എ ഷറഫുദ്ധീൻ ചേളാരി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago