HOME
DETAILS
MAL
മതപാഠശാലകള്‍ സാമൂഹിക ഉത്ഥാനത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍: ശൈഖ് ഫുആദ് ബിന്‍ മഹ്മൂദ് അല്‍ ഖയ്യാഥ്
backup
December 29 2019 | 18:12 PM
കൊല്ലം(കെ.ടി മാനു മുസ്ലിയാര് നഗര്‍): ലോകത്ത് സാമൂഹിക ഉത്ഥാനത്തിന്റെയും ധാര്‍മിക മുന്നേറ്റത്തിന്റെയും പ്രഭവ കേന്ദ്രങ്ങള്‍ മതപാഠശാലകളാണെന്നും വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെയാണ് സമൂഹ സംസ്കൃതി സാധ്യമാക്കേണ്ടതെന്നും മദീനയിലെ ശൈഖ് ഫുആദ് ബിന്‍ മഹ്്മൂദ് അല്‍ ഖയ്യാഥ്. ജംഇയത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിയും സമാധാനവുമുള്ള സമൂഹ സൃഷ്ടിപ്പിനു വേണ്ടത് മതബോധമുള്ള തലമുറയാണ്. അവര്‍ക്ക് ധാര്‍മിക മൂല്യങ്ങളും സാമൂഹിക ബോധവും പകരേണ്ടത് മതവിദ്യാഭ്യാസത്തിലൂടെയാണെന്നും അതിന് മതപഠനശാലകള്‍ വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."