മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു
കൊട്ടിയം: മേവറം ബൈപ്പാസ് ജങഗ്ഷനില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു.
ഇത് പൊതുജനങ്ങള്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നതായി പരാതി.
ബൈപ്പാസ് ജങ്ഷനില്‍ തുടങ്ങി തട്ടാമല മുസ്‌ലിം പള്ളിക്ക് എതിര്‍ വശം വരെ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കൊല്ലം-തിരുവനന്തപുരം ദേശീയ പാതയും, മേവറം- കല്ലുംതാഴം ബൈപ്പാസും കൂടിചേരുന്ന ഇവിടെ ദിനപ്രതി ആയിരത്തിലധികം വാഹനങ്ങളാണ് കടന്ന് പോകുന്നത്.
മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്കൂട്ടമാണ് ഇരുചക്ര വാഹനയാത്രക്കാര്‍ക്കടക്കം ഭീഷണിയായി മാറുന്നത്.
അറവ്ശാലയില്‍ നിന്നടക്കമുള്ള മാലിന്യം ദേശീയപാതക്കരികില്‍ നിക്ഷേപിച്ചിരിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ വിഭാഗത്തിന്റെ രാത്രികാല പരിശോധന നടക്കുന്നില്ലെന്നും അതിനാലാണ് ബൈപ്പാസ് ജങ്ഷനില്‍ മാലിന്യം പെരുകാന്‍ കാരണമായതുമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന നായ് കൂട്ടം അറവ്ശാലകളില്‍ നിന്നുള്ള മാലിന്യം റോഡിലൂടെ വലിച്ചിഴച്ച് അടുത്തുള്ള വീടുകളുടെയും വ്യാപാര സ്ഥാപനളുടെയും പരിസരത്ത് കൊണ്ടിടുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
കോര്‍പറേഷന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധന ഉണ്ടായിരുന്നപ്പോള്‍ മേവറത്തെ മാലിന്യ നിക്ഷേപം കുറഞ്ഞിരുന്നതായും പറയന്നു. സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ക്യമറകള്‍ സ്ഥാപിച്ചിടുണ്ടെങ്കിലും ഇവ പലപ്പോഴും പ്രവര്‍ത്തന രഹിതമാണെന്ന് ആക്ഷേപമുണ്ട്.
പൊലിസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും രാത്രികാല പെട്രോളിങ് ശക്തമാക്കുകയാണെങ്കില്‍ ബൈപ്പാസ് ജങ്ഷനിലെ മാലിന്യ നിക്ഷേപത്തിന് കുറവുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."