HOME
DETAILS

കലാശപ്പോര് ഇന്ന്

  
backup
December 15, 2018 | 6:51 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ഇന്ന് കലാശപ്പോര്. ഒഡിഷയിലെ ഭുവനേശ്വര്‍ കലിംഗ ഹോക്കി സ്റ്റേഡിയത്തില്‍ ആദ്യ ലോകകപ്പ് കിരീടം തേടി ബെല്‍ജിയവും നാലാം കിരീടത്തിനായി നെതര്‍ലന്‍ഡും കൊമ്പുകോര്‍ക്കും.
സെമി ഫൈനലില്‍ മുന്‍ ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം സ്വപ്ന ഫൈനലിലേക്ക് എത്തിയത്. ബൂണ്‍ (8), ഗൗഗ്നാര്‍ഡ് (19), ചാര്‍ലിയര്‍ (42), ഹാന്‍ഡ്രിക്‌സ്( 46, 50), ഡോക്കിയര്‍ എന്നിവരാണ് ബെല്‍ജിയത്തിന് വേണ്ടി ഗോളുകള്‍ നേടിയത്. എട്ടാം മിനുട്ടില്‍ തന്നെ ഗോളുമായി തുടങ്ങിയ ബെല്‍ജിയം കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന്റെ വലയില്‍ പന്തെത്തിച്ചു കൊണ്ടിരുന്നു.
ഇതാദ്യമായാണ് ബെല്‍ജിയം ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 2014ല്‍ അഞ്ചാം സ്ഥാനത്ത് എത്തിയതാണ് ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ പ്രധാന നേട്ടം.
സെമി ഫൈനലിലെ പ്രകടനം തുടരുകയാണെങ്കിലും ഒരു പക്ഷെ ഇന്ന് കലിംഗയില്‍ പുതിയ ലോകചാംപ്യന്മാര്‍ പിറവിയെടുക്കും. രണ്ടാം സെമി ഫൈനലില്‍ ആസ്‌ത്രേലിയയെ പെനാല്‍റ്റിയില്‍ പരാജയപ്പെടുത്തിയാണ് നെതര്‍ലന്‍ഡ് ഫൈനലിലേക്ക് എത്തിയത്. നിശ്ചിത സമയത്ത് 2-2 ന് സമനിലയിലായിരുന്നു മത്സരം. പെനാല്‍റ്റിയില്‍ 4-3 നാണ് നെതര്‍ലന്‍ഡ് വിജയം കൊയ്തത്.
രണ്ടാം ക്വാര്‍ട്ടര്‍വരെ നെതര്‍ലന്‍ഡിന് രണ്ട് ഗോള്‍ ലീഡുണ്ടായിരുന്നു. മരണപ്പോരാട്ടത്തിന് ഒടുവില്‍ ആസ്‌ത്രേലിയ 45 ാം മിനുട്ടില്‍ ആദ്യ ഗോള്‍ തിരിച്ചടിച്ചു. 60 ാം മിനുട്ടില്‍ ഓകന്‍ഡനിലൂടെ ഗോള്‍ നേടി ആസ്‌ത്രേലിയ സമനില പിടിച്ചു. തുടര്‍ന്നാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്. ആസ്‌ത്രേലിയയുടെ സെലവ്‌സ്‌കി, ബ്രാന്‍ഡ്, ബിയാലെ എന്നിവരുടെ പെനാല്‍റ്റി പാഴായതാണ് പരാജയത്തിന് വഴിയൊരുക്കിയത്. രാത്രി ഏഴിനാണ് ഫൈനല്‍. സെമിയില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനല്‍ വൈകിട്ട് 4.30ന് നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  20 days ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  20 days ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  20 days ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  20 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  20 days ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  20 days ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  20 days ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  20 days ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  20 days ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  20 days ago