HOME
DETAILS

ഇറാനിയൻ ഡ്രോണാക്രമണം; യുഎഇയിൽ മൂന്ന് മരണം, 58 പേർക്ക് പരുക്ക്

  
Web Desk
March 01, 2026 | 2:00 PM

 uae strongly repels iranian aerial attacks

അബൂദബി: ശനിയാഴ്ച ആരംഭിച്ച ഇറാനിയൻ വ്യോമാക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ. ആക്രമണം ആരംഭിച്ച് രണ്ടാം ദിവസവും യുഎഇ വ്യോമസേനയും പ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഇതുവരെ 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളുമാണ് ഇറാൻ യുഎഇ ലക്ഷ്യമാക്കി അയച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

അതേസമയം, 20 ബാലിസ്റ്റിക് മിസൈലുകൾ തകർക്കാൻ യുഎഇ സേനയ്ക്ക് സാധിച്ചു. എട്ടെണ്ണം കടലിൽ പതിച്ചു. കൂടാതെ, രണ്ട് ക്രൂയിസ് മിസൈലുകളും 311 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. 21 ഡ്രോണുകൾ ജനവാസ മേഖലകളിൽ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു.

ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ തൊടുത്തുവിട്ട 165 ബാലിസ്റ്റിക് മിസൈലുകളിൽ 152 എണ്ണവും തകർത്തു. ഡ്രോണുകളിൽ 506 എണ്ണം വിജയകരമായി പ്രതിരോധിച്ചപ്പോൾ, 35 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചു. ഇവ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.

അതേസമയം, ഇറാനിയൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, 58 പേർക്ക് പരുക്കേറ്റു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ 58 പേരിൽ ഇന്ത്യക്കാർ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവർക്ക് നിസ്സാരമായ പരുക്കുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിസൈലുകളും ഡ്രോണുകളും തകർക്കുമ്പോൾ തെറിച്ചുവീണ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സേന സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വീഴരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

The UAE has successfully intercepted Iranian aerial attacks, with its air defense systems operating at high alert. Iran launched 165 ballistic missiles, 541 drones, and 2 cruise missiles targeting the UAE, but most were intercepted, causing minimal damage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  8 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  8 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  9 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  9 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  9 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  9 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  9 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  9 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  9 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  9 days ago