HOME
DETAILS

പ്രസാദം കഴിച്ച് 11 പേര്‍ മരിച്ച സംഭവം, ക്ഷേത്രം ഭാരവാഹികള്‍ അറസ്റ്റില്‍

  
backup
December 15 2018 | 18:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%a6%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-11-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0

 

മൈസൂരു: കര്‍ണാടകയില്‍ ചാമരാജ്‌നഗറില്‍ പുതിയ ക്ഷേത്രത്തിനുള്ള നിര്‍മാണ ചടങ്ങിനോടനുബന്ധിച്ച് ഭക്തര്‍ക്കുനല്‍കിയ പ്രസാദം കഴിച്ച് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ മൂന്നുപേരാണ് അറസ്റ്റിലായത്. സുലിവഡി ഗ്രാമത്തില്‍ നിര്‍മിക്കുന്ന മാരാമ്മ ക്ഷേത്ര നിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ പ്രസാദം കഴിച്ചവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ 130 പേര്‍ ചാമരാജ്‌നഗര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ എട്ടുപേരുടെ നില അതീവഗുരുതരമാണ്. പ്രസാദത്തില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രസാദം കഴിച്ചയുടന്‍ ഭക്തര്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. പ്രസാദത്തിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനക്കായി ലാബിലേക്ക് അയച്ചു. പ്രസാദത്തില്‍ മാരകവിഷം ചേര്‍ത്തതായി സംശയിക്കുന്നുണ്ടെന്ന് ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ അറിയിച്ചു.
ഭക്തര്‍ക്ക് പ്രസാദം നല്‍കുമ്പോള്‍തന്നെ ഇതിന് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നുവെന്ന് ചടങ്ങിനെത്തിയ ഒരാള്‍ പറഞ്ഞു. ഇലകളും മറ്റുമുള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള മണത്തിന് കാരണമെന്നായിരുന്നു മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞിരുന്നത്. അസുഖബാധിതരെയെല്ലാം ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും 11 പേര്‍ അപ്പോഴേക്കും മരിച്ചിരുന്നതായി പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago