
ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള്‍ തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡില്‍ പല്ലിലെ അഴുക്ക് നീക്കുന്നതിനിടെ സ്ത്രീയുടെ കവിള്‍ എയര്‍ഫ്‌ലോ പോളിഷര്‍ ഉപയോഗിച്ച് തുളച്ച് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ചികിത്സയ്ക്ക് മുന്‍പ് രോഗിയില്‍ നിന്ന് ആവശ്യമായ സമ്മത പത്രം വാങ്ങിയതുമില്ല. ഇതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് ഇന്ത്യന്‍ വംശജനായ ദന്ത ഡോക്ടര്‍ ഭരത് രാജാ സുബ്രമണി എന്ന ബാരി നേരിടേണ്ടിവന്നത്. ഒക്ടോബര്‍ 2017നും ഒക്ടോബര്‍ 2018നും ഇടയിലായി 11 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് 39 കുറ്റങ്ങളാണ് ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.
ഡോക്ടര്‍ക്കെതിരെ തെളിവുകള്‍ സഹിതം കുറ്റങ്ങള്‍ ബോധ്യപ്പെട്ടതായി ഹെല്‍ത്ത് ആന്‍ഡ് ഡിസബിലിറ്റി കമ്മീഷണര്‍ കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. 2023ല്‍ ട്രൈബ്യൂണല്‍ 12,839,305 രൂപ പിഴയും മൂന്ന് വര്‍ഷത്തേക്ക് ഭരത് രാജാ സുബ്രമണിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു. അമിതമായി പണം വാങ്ങിയെന്നും അനാവശ്യമായി ചികിത്സ നല്‍കിയെന്നതും അടക്കമുള്ള കുറ്റങ്ങളാണ് നിലവില്‍ ഭരത് രാജാ സുബ്രമണിക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
പല്ല് വൃത്തിയാക്കാനെത്തിയ സ്ത്രീയുടെ കവിള്‍ ഭരത് രാജാ സുബ്രമണി എയര്‍ഫ്‌ലോ പോളിഷര്‍ ഉപയോഗിച്ച് തുളച്ചതായാണ് തിങ്കളാഴ്ച പുറത്തുവന്ന പ്രസ്താവനയില്‍ ഡെപ്യൂട്ടി ഹെല്‍ത്ത് ആന്‍ഡ് ഡിസബിലിറ്റി കമ്മീഷണര്‍ വനീസ് കാള്‍ഡ്വെല്‍ വിശദമാക്കിയിരിക്കുന്നത്.
മൂന്ന് രോഗികള്‍ക്ക് കൂടി നല്‍കിയ ദന്തല്‍ സേവനങ്ങളില്‍ സുബ്രമണി ഹെല്‍ത്ത് ആന്‍ഡ് ഡിസബിലിറ്റി സര്‍വീസസ് കണ്‍സ്യൂമേഴ്‌സ് കോഡ് ലംഘിച്ചതായും ഡപ്യൂട്ടി ഹെല്‍ത്ത് ആന്‍ഡ് ഡിസബിലിറ്റി കമ്മീഷണര്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് രോഗികള്‍ക്കും ഭരത് രാജാ സുബ്രമണി ഔപചാരികമായി ക്ഷമാപണം എഴുതി നല്‍കണമെന്നും ഹെല്‍ത്ത് ആന്‍ഡ് ഡിസബിലിറ്റി കമ്മീഷണര്‍ നിര്‍ദേശിച്ചു.
In Auckland, New Zealand, Indian-origin dentist Dr. Bharath Raja Subramani, also known as Dr. Barry, is facing 39 charges related to misconduct involving 11 patients between October 2017 and October 2018. One of the most alarming incidents involved a woman whose cheek was punctured using an airflow polisher during a dental cleaning procedure. It was revealed that no proper consent was taken from the patient prior to the treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍
International
• 21 hours ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 21 hours ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• a day ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• a day ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• a day ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• a day ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• a day ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• a day ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• a day ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• a day ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• a day ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• a day ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• a day ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• a day ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• a day ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• a day ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• a day ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• a day ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• a day ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• a day ago