കെ.എസ്.ആര്‍.ടി.സി 250 ഇലക്ട്രിക് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നു
തിരുവനന്തപുരം: എ.സി ഇല്ലാത്ത 250 ഇലക്ട്രിക് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി പുതിയ ടെണ്ടര്‍ ക്ഷണിച്ചു. മുന്‍പ് ഇത്തരത്തില്‍ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ഒരാള്‍ മാത്രം അപേക്ഷിച്ചതിനാല്‍ അത് ഉപേക്ഷിച്ചിരുന്നു.
മുന്‍പത്തേതില്‍നിന്നു വ്യത്യസ്തമായി കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നതുപോലെ, മൂന്നു മേഖലകളിലേക്കും വ്യത്യസ്ത ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്.
നഗര സര്‍വിസുകള്‍ക്ക് കഴിയുന്നതും കുറഞ്ഞത് 40 സീറ്റുകളും 12 മീറ്റര്‍ നീളവുമുള്ള ബസുകളാണ് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിട്ടുള്ളത്.
ഒറ്റ ചാര്‍ജിങ്ങില്‍ ബസുകള്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ പരിധി 250 കിലോമീറ്റര്‍ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ശബരിമല സീസണില്‍ നിലക്കല്‍-പമ്പ റൂട്ടില്‍ കൂടുതല്‍ ഇ ബസുകള്‍ സര്‍വിസ് നടത്താന്‍ ഉദ്ദേശിച്ചാണ് മുന്‍പ് ടെണ്ടര്‍ ക്ഷണിച്ചത്. പക്ഷേ ഇതില്‍ യോഗ്യതയുള്ള ഒരു അപേക്ഷകന്‍ മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് ടെണ്ടര്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."