ഭിന്നശേഷിക്കാര്‍ക്കായി മെഗാ തൊഴില്‍മേള
തിരൂര്‍: ജില്ലാ ആശുപത്രി പി.എം.ആര് വിഭാഗത്തോടനുബന്ധിച്ചുള്ള 'വരം'കൂട്ടായ്മ ഭിന്നശേഷിക്കാരായ തൊഴില്‍ അന്വേഷകര്‍ക്കായി താനാളൂരില്‍ മെഗാ തൊഴില്‍മേള നടത്തുന്നു. താനാളുര്‍ പഞ്ചായത്ത് ക്ലബ് കോഡിനേഷന്‍ കമ്മിറ്റിയുടെയും ജി.ടെക് കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്റെയും സഹകരണത്തോടെ 2019 ഫെബ്രുവരി രണ്ടിന് താനാളൂര്‍ പഞ്ചായത്ത് ഓഫിസ് പരിസരത്താണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.
ഇതിനായി ജോബ് പോര്‍ട്ടല്‍ സജ്ജമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി ഇത്തരമൊരു തൊഴില്‍ മേള നടത്തുന്നത്. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് വേേു:ംംം.്മൃമാ.ീൃഴ.ശി എന്ന സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കോഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്മാന് മുജീബ് താനാളൂര്‍ അധ്യക്ഷനായി. ജില്ലാ ആശുപത്രി പി.എം.ആര് വിഭാഗം മേധാവി ഡോ. പി. ജാവേദ് അനിസ് മുഖ്യ പ്രഭാഷണം നടത്തി. പി.എസ് സഹദേവന്, കെ. പത്മാവതി, ബി. സക്കിന, ഇ.പുഷ്പ, കെ. കനകവല്ലി, ് എ.വി.ജലജ, നാസര്‍ കുറ്റൂര്‍, അമീര്‍ താനുര്‍, സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി ചെയര്‍മാനും ക്ലബ് കോഡിനേഷന്‍ വൈസ് ചെയര്മാന് മുജീബ് താനാളൂര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."