HOME
DETAILS

 സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തെ തടയാനെത്തിയ പൊലിസുകാരന് മര്‍ദനത്തില്‍ പരുക്ക്

  
backup
August 09, 2016 | 7:07 PM

%ef%bb%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8


കോവളം:  നാടോടി സ്ത്രീകളെ ആക്രമിച്ച് പണം തട്ടാനും  ശാരീരികമായി  ഉപദ്രവിക്കാനും ശ്രമിച്ച സംഘത്തെ തടയാനെത്തിയ പൊലീസുകാരന്  മര്‍ദനത്തില്‍ പരുക്ക്.
സംഭവവുമായി ബന്ധപെട്ട് കോട്ടപ്പുറം തുപ്പാശ്ശിക്കുടി സ്വദേശികളായ ജോയിസ് (19), രാജന്‍ (22), ജസ്റ്റസ്(22) എന്നിവരെ പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ ശ്യാം കുമാര്‍ എന്ന പൊലീസുകാരന്‍ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ വെളുപ്പിന് രണ്ട് മണിയോടെയായിരുന്നു  സംഭവം. വിഴിഞ്ഞം കടപ്പുറത്ത് നോമാന്‍സ് ലാന്റിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സ്ത്രീകള്‍ക്ക് നേരെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഭയന്ന സ്ത്രീകള്‍ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്യാംകുമാറിനെ വിവരമറിയിച്ചു. തുടര്‍ന്ന് യുവാക്കളെ തടഞ്ഞ ശ്യാംകുമാറിനെ യുവാക്കളും ഇവര്‍ വിളിച്ചുവരുത്തിയ മറ്റൊരുസംഘവും ചേര്‍ന്ന് മര്‍ദിക്കുകയും തടിക്കഷണം എടുത്ത് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നെന്ന് വിഴിഞ്ഞം എസ്.ഐ രതീഷ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് പിടിയിലായവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് പത്ത്‌പേര്‍ക്കുമെതിരെ  കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  3 days ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  3 days ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  3 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  3 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  3 days ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  3 days ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  3 days ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  3 days ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  3 days ago