കാന്‍സര്‍ രോഗിയായ യുവതിയുടെ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു
മണ്ണഞ്ചേരി: കാന്‍സര്‍ രോഗിയായ യുവതിയുടെ ചികിത്സാ സഹായത്തിനായി ഒരു നാട് ഇന്ന് ഒന്നിക്കുന്നു. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മണ്ണഞ്ചേരി ചിയാംവെളിയില്‍ കറുകപറമ്പില്‍ വാടകക്ക് താമസിക്കുന്ന അന്‍സറിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ മാതാവുമായ സുനിമോള്‍ (36) ആണ് സുമനസുകളുടെ സഹായം തേടുന്നത്.
ഒരു വര്‍ഷക്കാലമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ് സുനിമോള്‍. രോഗം തലച്ചോറിനെ ബാധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇത് തടയുന്നതിനായി 13 ലക്ഷം രൂപയുടെ ഇന്‍ജക്ഷന്‍ ആവശ്യമാണ്. പെയിന്റിങ് തൊഴിലാളിയായ അന്‍സറിന്റെ തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. 10 മാസക്കാലമായി അന്‍സറിന് ജോലിക്ക് പോകാനും കഴിയുന്നില്ല. ചികിത്സയിനത്തില്‍ ഇപ്പോള്‍തന്നെ ഏഴ് ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ഇവരെ സഹായിക്കാനായി ഷാജി പൂവത്തില്‍ ചെയര്‍മാനും സക്കീര്‍ ഹുസൈന്‍ കണ്‍വീനറുമായുള്ള സുനിമോള്‍ ചികിത്സാ സഹായ സമിതി ഇന്ന് 11 വാര്‍ഡുകളില്‍ ഏകദിന ധനസമാഹരണത്തിനായി വീടുകള്‍ തോറും കയറിയിറങ്ങും. കൂടാതെ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷ്, അന്‍സറിന്റെ പിതാവ് കെ.എം ഷരീഫ് എന്നിവരുടെ പേരില്‍ ഫെഡറല്‍ ബാങ്ക് മണ്ണഞ്ചേരി ശാഖയില്‍ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 20850100068117. ഐ.എഫ്.എസ്.സി: എഫ്.ഡി.ആര്‍.എല്‍ 0002085. ഫോണ്‍ നമ്പര്‍: 9847233265.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."