സോഷ്യലിസ്റ്റ് നേതൃത്വത്തില്‍ മതേതര ദേശീയ ബദല്‍ ഉടന്‍ നിലവില്‍വരും: ജനതാദള്‍ (യു)
മേപ്പയ്യൂര്‍: മതേതരത്വത്തിന് വേണ്ടി രണ്ട് കേന്ദ്ര സര്‍ക്കാരുകളെ ബലി കൊടുത്ത ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ നിതീഷ് കുമാറിന്റെ ബി.ജെ.പി ബാന്ധവം അംഗീകരിക്കില്ലെന്ന് ജനതാദള്‍ (യു) ദേശീയ ജന.സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
1977ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്തിയ രാജ്യത്തെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരം ഉപേക്ഷിച്ചത് ആര്‍.എസ്.എസ് ബന്ധമുള്ളര്‍ പാര്‍ട്ടിയില്‍ ഉണ്ടാവരുതെന്ന ഉറച്ച നിലപാടിന്റെ ഫലമായിരുന്നു. 1990ലെ ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്ത് വന്നത് രാജ്യവ്യാപകമായി വര്‍ഗീയ കലാപം സൃഷ്ടിച്ച് മുന്നോട്ട് നീങ്ങിയ രഥയാത്ര നയിച്ച ബി.ജെ.പി പ്രസിഡന്റ് അദ്വാനിയെ അറസ്റ്റ് ചെയ്തതു കൊണ്ടാണ്.
മകനെ കര്‍ണാടക മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ദേശീയ പ്രസിഡന്റ് ദേവ ഗൗഡയുമായി ബന്ധം ഉപേക്ഷിച്ചവരാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും അധികാരത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന സോഷ്യലിസ്റ്റ് നേതാക്കളുടെ നേതൃത്വത്തില്‍ ഉടന്‍ പുതിയ ദേശീയ ബദല്‍ രൂപം കൊള്ളുമെന്നും ഡോ. വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.
യുവജനതാദള്‍ നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്ത് വിളയാട്ടൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഓടയില്‍ അധ്യക്ഷനായി. യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, എന്‍.കെ വത്സന്‍, രാമചന്ദ്രന്‍ കുയ്യണ്ടി, പി.സി സന്തോഷ്, സി. സുജിത്, നിഷാദ് പൊന്നങ്കണ്ടി, ഭാസ്‌കകരന്‍ കൊഴുക്കല്ലൂര്‍, സുനില്‍ ഓടയില്‍, എന്‍. രമാദേവി, പി. ബാലന്‍ സംസാരിച്ചു. എ.എം കുഞ്ഞികൃഷ്ണന്‍ സ്വാഗതവും സി.എം സുനില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."