HOME
DETAILS
MAL
അര്‍ബന്‍ സഹകരണ ബാങ്കുകളുടെ വായ്പാ നിയന്ത്രണം കര്‍ശനമാക്കി റിസര്‍വ് ബാങ്ക്
backup
December 31 2019 | 17:12 PM
ന്യൂഡല്‍ഹി: അര്‍ബന്‍ സഹകരണ ബാങ്കുകളുടെ വായ്പാ നിയന്ത്രണം കര്‍ശനമാക്കി റിസര്‍വ് ബാങ്ക്. അര്‍ബണ്‍ സഹകരണ ബാങ്കുകളുടെ വായ്പയെടുക്കുന്നവരുടെ പരിധി കുറയ്ക്കാനും നല്കുന്ന വായ്പകളില്‍ പകുതിയും 25 ലക്ഷം രൂപയില്‍ കൂടിയതാകരുതെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. കേരളത്തിന്റെ എതിര്‍പ്പ് മറികടന്നാണ് പുതിയ തീരുമാനം. മുന്‍ഗണനാ മേഖലകളിലെ വായ്പ 75 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പി.എം.സി ബാങ്കില്‍ നടന്ന തട്ടിപ്പുകൂടി പുറത്തുവന്നതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് അര്‍ബണ്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവക്ക് വായ്പാ നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചത്. നിലവിലെ 40 ശതമാനത്തില്‍നിന്ന് മുന്‍ഗണാ മേഖലക്ക് 75 ശതമാനമായി വായ്പ ഉയര്‍ത്താനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."