HOME
DETAILS

മഹത്തായ ലക്ഷ്യപ്രമേയം

  
backup
December 16 2018 | 19:12 PM

mahatahya35451

സി.ഇ മൊയ്തീന്‍കുട്ടി ചേലേമ്പ്ര
9645775757#

 

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നതിന്റെ സപ്തതി വേളയിലാണ് നാം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനാ നിര്‍മാണ സഭയില്‍ ഭരണഘടനയുടെ ആമുഖമായി മാറിയ, ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് 1946 ഡിസംബര്‍ 13നായിരുന്നു. ലോകചരിത്രത്തില്‍ വലിയ അവഗാഹമുള്ള വ്യക്തിയായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഇപ്രകാരമായിരുന്നു: ''ജാതി, മതം, ഭാഷ, ആചാരം, സംസ്‌കാരം ഈ തലങ്ങളിലെല്ലാം ഇവിടെ വൈവിധ്യമുണ്ട്. ബഹുസ്വരത ഇന്ത്യയുടെ സവിശേഷതയാണ്. എല്ലാം ഒരുമിച്ച് പുലരുകയും വളരുകയും ചെയ്യുന്നതാണ് അഭികാമ്യമായ മാര്‍ഗം.വിവിധ മതക്കാരും വിശ്വാസക്കാരും നിവസിക്കുന്ന ഒരു മതനിരപേക്ഷ രാഷ്ട്രമാണ് നമുക്കാവശ്യം. അതല്ലാതെ മതാടിസ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെടുന്ന രാഷ്ട്രമല്ല. പട്ടിണി, ദാരിദ്ര്യം, നിരക്ഷരത, അന്ധവിശ്വാസം, മാലിന്യം, അനാചാരങ്ങള്‍ ഇവയില്‍നിന്നെല്ലാമുള്ള മോചനം നാം ആഗ്രഹിക്കുന്നുവെങ്കില്‍ ശാസ്ത്രമാണതിനുള്ള ശാശ്വതപരിഹാരം.''
രണ്ടു നുറ്റാണ്ടോളം ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ കീഴിലായിരുന്നു. ദീര്‍ഘമായ ഒരു സ്വാതന്ത്ര്യ സമരചരിത്രമാണ് നമുക്കുള്ളത്. 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം ബ്രിട്ടനില്‍ അധികാരത്തില്‍ വന്ന ലേബര്‍പാര്‍ട്ടി സര്‍ക്കാര്‍ ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിനു പരിഹാരം കണ്ടെത്താന്‍ താല്‍പര്യമെടുത്തു. അധികാര കൈമാറ്റത്തിനു മുന്നോടിയായി ചര്‍ച്ചകള്‍ക്കായി കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ചു. ചര്‍ച്ചകളുടെ ഫലമായി 1946 ഡിസംബര്‍ ആറിനു ഭരണഘടന നിര്‍മാണസഭ നിലവില്‍ വന്നു. ഈ സഭയാണ് ഇന്ത്യക്ക് സ്വന്തമായ ഭരണഘടന നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്.
ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്, മൗലാന അബ്ദുല്‍ കലാം ആസാദ്, സര്‍ദാര്‍ പട്ടേല്‍, അബ്ദുല്‍ ഗാഫര്‍ഖാന്‍, ഡോ. അംബേദ്കര്‍, ഗോപാലസ്വാമി അയ്യങ്കാര്‍, അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, ജി.ബി. പന്ത്, ടി.ടി കൃഷ്ണമാചാരി, എച്ച്.എന്‍ ഖുന്‍സ്രു, ആചാര്യകൃപലാനി, ഡോ. എസ്. രാധാകൃഷ്ണന്‍, ലിയാഖത്ത് അലിഖാന്‍, കാജാ നസീമുദ്ദീന്‍, ഡോ. സച്ചിദാനന്ദസിന്‍ഹ, സര്‍ ഫിറോസ്ഖാന്‍, സര്‍ സഫറുള്ള ഖാന്‍, എച്ച്.എസ് ഗൗര്‍, കെ.വി ഷാ, സരോജിനി നായിഡു, ഡോ. ജയകര്‍, സുഹ്രവര്‍ദി, സി. രാജഗോപാലാചാരി, ജോണ്‍മത്തായി, പനമ്പിള്ളി ഗോവിന്ദമേനോന്‍, പട്ടംതാണുപിള്ള തുടങ്ങി അനവധി പ്രഗത്ഭര്‍ ഉള്‍പെട്ടതായിരുന്നു ഭരണഘടനാ നിര്‍മാണസഭ.
1950ല്‍ നിലവില്‍വന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം 1946ല്‍ നെഹ്‌റു ഭരണഘടനാ നിര്‍മാണസഭയില്‍ അവതരിപ്പിച്ച ലക്ഷ്യപ്രമേയമായിരുന്നു.1947 ജനുവരി 22ന് സഭ ലക്ഷ്യപ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. ഇതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമായി മാറിയത്. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളും പ്രമാണങ്ങളും സംക്ഷിപ്തമായി ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ആമുഖം ഇപ്രകാരമാണ്:
''ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ചിന്തയ്ക്കും ആശയപ്രകാശനത്തിനും ഉത്തമവിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും സ്ഥിതിസമത്വം അവസരസമത്വം എന്നിവയും നേടിക്കൊടുക്കുന്നതിനും അവര്‍ എല്ലാവര്‍ക്കുമിടയില്‍ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അവിഭാജ്യതയും ഉറപ്പുനല്‍കിക്കൊണ്ട് സഹോദര്യം വളര്‍ത്തുന്നതിനും ഇന്ന് 1949 നവംബര്‍ ഇരുപത്തിയാറാം തിയതി, ഞങ്ങളുടെ ഭരണഘടനാനിര്‍മാണസഭയില്‍ സഗൗരവം തീരുമാനിച്ചിട്ടുള്ളതനുസരിച്ച് ഇതിനാല്‍ ഈ ഭരണഘടന അംഗീകരിച്ചുകൊള്ളുകയും അത് നിയമമാക്കിത്തീര്‍ത്ത് ഞങ്ങള്‍ക്കു തന്നെ നല്‍കിക്കൊള്ളുകയും ചെയ്യുന്നു.''
ഇന്ത്യയെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനുള്ള ജനങ്ങളുടെ ഉറച്ച തീരുമാനത്തെ ഭരണഘടനയുടെ ആമുഖം വിളംബരം ചെയ്യുന്നു. ജനാധിപത്യം എന്ന വാക്ക് വിപുലമായ അര്‍ഥത്തിലുള്ളതാണ്. രാഷ്ട്രീയ ജനാധിപത്യം മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യംകൂടി അതില്‍ ഉള്‍ക്കൊള്ളുന്നു. രാഷ്ട്രം മുതലാളിത്തത്തോടല്ല, മറിച്ച് സോഷ്യലിസ്റ്റ് ആശയങ്ങളോടാണ് ആഭിമുഖ്യം പുലര്‍ത്തുക എന്ന് ആമുഖം സൂചിപ്പിക്കുന്നു.
ഒരു മതേതരരാഷ്ട്രം സ്ഥാപിക്കലാണ് ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യം. മതത്തിന്റെയോ ജാതിയുടേയോ വര്‍ഗത്തിന്റെയോ പേരില്‍ രാഷ്ട്രം ഒരു വിവേചനവും കാണിക്കുകയില്ലെന്നും ഏത് മതവിശ്വാസിക്കും തുല്യ പരിഗണന ലഭിക്കുമെന്നാണ്. മതേതരരാഷ്ട്രം എന്ന ആശയത്തില്‍കൂടി ഭരണഘടന വിഭാവനം ചെയ്യുന്നത്.
ഒരു പ്രത്യേക മതവും രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമാക്കിയിട്ടില്ല. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു പൗരനോടും രാഷ്ട്രം യാതൊരുവിധ വിവേചനവും കാണിക്കുന്നതുമല്ല. എല്ലാ പൗരര്‍ക്കും വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും നേടിക്കൊടുക്കല്‍ ആമുഖത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ഭരണഘടനാ ലക്ഷ്യങ്ങളില്‍പെടുന്നു. മതേതരരാഷ്ട്രം നിരീശ്വരമോ മതരഹിതമോ മതവിരുദ്ധമോ ആയ രാഷ്ട്രമല്ല.
ആമുഖത്തിന് അനുസൃതമായി ഭരണഘടനയില്‍ 25, 26, 27, 28 വകുപ്പുകള്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നു. മനസാക്ഷി സ്വാതന്ത്ര്യവും സ്വേച്ഛാനുസാരം മതം അവലംബിക്കാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും അവകാശം നല്‍കുന്നു. മതസ്വാതന്ത്ര്യത്തിന് പൊതുക്രമം, സദാചാരബോധം, ആരോഗ്യം എന്നീ മൂന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ലോകത്തിലെ മറ്റു ഭരണഘടനാ ആമുഖങ്ങളേക്കാള്‍ ഏറ്റവും മികച്ചതാണ്. ആശയങ്ങളിലും ആദര്‍ശങ്ങളിലും ആശയപ്രകാശനത്തിലും അതിനോടു കിടപിടിക്കാന്‍ മറ്റൊന്നില്ല. ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്നാണ് നെഹ്‌റു വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശങ്ങളുടേയും മാനവസ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും രത്‌നച്ചുരുക്കമാണ്.
ഐക്യ രാഷ്ട്ര സംഘടന ലോകമനുഷ്യാവകാശ പ്രഖ്യാപനം നടത്തുന്നതിനു മുന്‍പ് തന്നെ നെഹ്‌റു ഇന്ത്യന്‍ ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിയിരുന്നുവെന്ന വസ്തുത അദ്ദേഹത്തിന്റെ ഹൃദയ വിശാലതക്കും ഔന്നത്യത്തിനും അടിവരയിടുന്നു.
സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളേക്കാള്‍ നെഹ്‌റു വിലമതിച്ചത് വിശാല ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായിരുന്നു. അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയെ മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന, ആദരിക്കുന്ന വിശ്വോത്തര ഭരണഘടനയാക്കി മാറ്റുകയാണ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  6 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  6 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago