HOME
DETAILS
MAL
മകന്റെ അടിയേറ്റ പിതാവ്ഗുരുതരാവസ്ഥയില്
backup
August 09 2016 | 19:08 PM
കയ്പമംഗലം: മകന്റെ അടിയേറ്റ അറുപത്തി മൂന്നുകാരനായ പിതാവ് ഗുരുതരാവസ്ഥയില്‍ തുടരുന്നു. പെരിഞ്ഞനം പുളിഞ്ചോട് പടിഞ്ഞാറ് കറുകപ്പറമ്പില്‍ മോഹനാണ് പരുക്കേറ്റത്. തലയില്‍ അടിയേറ്റ് സാരമായ പരുക്കു പറ്റിയ ഇയാളെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടു കൂടിയായിരുന്നു സംഭവം.
മദ്യലഹരിയില്‍ മകന് മോഹനനെ മര്‍ദിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. പരുക്കേറ്റ മോഹനനെ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് മതിലകം പൊലിസ് സ്ഥലത്തെത്തിയിരുന്നു. അതെ സമയം മകന് മാനസികാസ്വാസ്ഥ്യമുള്ളതായും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."