വന്യമൃഗ ശല്യത്തിനെതിരേ നടപടി സ്വീകരിക്കണം
പേരാമ്പ്ര: കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം കേരളത്തിലെ കര്‍ഷകരിലും പുതു പ്രതീക്ഷ ഉണര്‍ത്തുന്നതായി ചക്കിട്ടപാറ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് അഭിപ്രായപ്പെട്ടു.
മലയോര മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഉന്നതാധികാര സമിതി അംഗം വി.സി ചാണ്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരന് മുതുവണ്ണാച്ച അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോണ്‍ പൂതക്കുഴി, മുഹമ്മദ് ഇക്ബാല്‍, ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ബേബി കാപ്പുകാട്ടില്‍, റോയി മുരിക്കോലില്‍, സുരേന്ദ്രന് പാലേരി, പഞ്ചായത്ത് മെംബര്‍ ഡെയ്സി ജോസഫ്,
എം.ജെ വര്‍ക്കി, മനോജ് പാലേരി, സജീഷ് കോശി, പി.എം പ്രകാശന്, ജോര്‍ജ്ജ് ഫിലിപ്പ്, ജോസ് തോട്ടുപുറം, ജയ്സണ്‍ വെട്ടിക്കല്‍, കെ.ടി രാമചന്ദ്രന്, നൗഷാദ് കൂത്താളി, രവി നൊച്ചാട്, സാബു പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."