ഇന്റഗ്രെറ്റിവ് മെഡിസിനായി സമഗ്ര ദേശീയനയം രൂപീകരിക്കണമെന്ന് വിദഗ്ധര്‍
കൊച്ചി: ആയുര്‍വേദവും അലോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതികള്‍ക്കായി സര്‍ക്കാര്‍ സമഗ്ര ദേശീയ നയം രൂപീകരിക്കണമെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന വിദഗ്ധ സമ്മേളനം ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ തന്നെ സംയോജന ചികിത്സാരീതി പ്രയോജനപ്പെടുത്തുന്ന രാജ്യമാകാന്‍ ഇതിലൂടെ ഇന്ത്യക്ക് കഴിയുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ആയുര്‍വേദത്തെയും മോഡേണ്‍ മെഡിസിനെയും സംയോജിപ്പിച്ചുള്ള ചികിത്സാരീതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. സമ്മേളനത്തില്‍ ലോകമെമ്പാടു നിന്നുമായി അറുപതോളം വിദഗ്ധരും ആയിരത്തോളം പ്രതിനിധികളും പങ്കെടുത്തു. ആയുഷ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. രാജേഷ് കൊടെജ സമ്മേളനം ഉദ്ഘാടനം ചെയ്തു.അലോപ്പതി ഡോക്ടര്‍മാര്‍, ആയുര്‍വേദ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഒന്നിച്ചു പങ്കെടുത്ത സമ്മേളനത്തില്‍ ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, പ്രമേഹം, ന്യൂറോ ഡീജെനറേറ്റിവ് രോഗങ്ങള്‍, മാനസികാരോഗ്യം തുടങ്ങിയ മേഖലകളില്‍ ആയുര്‍വേദവും അലോപ്പതിയും സംയോജിപ്പിക്കുന്നതിനെ കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടന്നു.നല്‍കി.
യു.എസ് .എയിലെ ഡയറക്ടര്‍ ഓഫ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോ. ജെഫ്രി വൈറ്റ്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ റൂമറ്റോളജിസ്റ്റ് ഡോ. ഡാനിയേല്‍ ഫേഴ്സ്റ്റ്, മിലന്‍ സര്‍വകലാശാല ന്യൂറോളജിസ്റ്റ് ഡോ.നീരിയോ ബ്രെസോലിന്‍, ജര്‍മനിയിലെ ഷെറീറ്റ് ആരോഗ്യ സര്‍വകലാശാലയിലെ ഇന്റേണല്‍ മെഡിസിന്‍ വിദഗ്ദ്ധന്‍ ഡോ. ക്രിസ്റ്റിന്‍ കെസ്ലര്‍, ലാത്വിയ സര്‍വകലാശാല ഡയബറ്റോളജിസ്റ്റ് ഡോ.വാല്‍ഡിസ് പിരാഗ്‌സ്, യു.എ.ഇ ജെനറ്റിക്‌സ് വിദഗ്ധന്‍ ഡോ.മറിയം മേത്തര്‍, നോയിഡ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡോ.രവി മെഹ്‌റോത്ര, നിംഹാന്‍സ് ഡയറക്ടര്‍ ഡോ.ബി.എന്‍ ഗംഗാധര്‍, എയിംസ് പ്രൊഫസര്‍ ഡോ.രമ ജയസുന്ദര്‍, കേന്ദ്രസര്‍ക്കാര്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കേതകി ബാപട് എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."