കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കും: റവന്യൂ മന്ത്രി
മലപ്പുറം: പട്ടയം ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാന്‍ഡ് ട്രൈബ്യൂണലില്‍ 12,010 അപേക്ഷകളും ദേവസ്വം ട്രൈബ്യൂണലില്‍ 7,900 അപേക്ഷകളും ജില്ലയില്‍ തീര്‍പ്പാക്കാതെയുണ്ട്. ഇവ ഉടന്‍ തീര്‍പ്പാക്കി പട്ടയം വിതരണം ചെയ്യുമെന്നും അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ഇതുവരെ 16,000 പട്ടയം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. മേളയില്‍ 4,463 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. മങ്കട കുമാരഗിരി എസ്റ്റേറ്റിലെ പാറമടയില്‍ താമസിക്കുന്ന കാട്ടുനായ്കര്‍ വിഭാഗത്തിലെ ആറ് കുടുംബങ്ങള്‍ക്കുള്ള പട്ടയം മന്ത്രി നല്‍കി. വി അബ്ദുറഹ്മാന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അമിത് മീണ, എ.ഡി.എം വി. രാമചന്ദ്രന്‍, ആര്‍.ഡി.ഒ എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ.ജെ. ഒ അരുണ്‍, സി. അബ്ദുല്‍ റഷീദ്, നിര്‍മലകുമാരി, പ്രസന്നകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."