കടലാക്രമണ പ്രദേശത്ത് എം.എല്‍.എ എത്തി
തൃക്കരിപ്പൂര്‍: വലിയപറമ്പില്‍ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ എം രാജഗോപാലന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കന്നുവീട് കടപ്പുറം, ബീരാന്‍ കടവ് മേഖലകളില്‍ വലിയതോതിലുള്ള കടലാക്രമാം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള കടലാക്രമണം അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം 40 മീറ്ററോളം തീരമാണ് കടലെടുത്തത്. അനധികൃതമായ മണലെടുപ്പാണ് ഇത്തരത്തിലുള്ള കടലാക്രമാണത്തിന് കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ എം.എല്‍.എയോട് വിശദീകരിച്ചു.
പഞ്ചായത്തില്‍ ഉള്‍പ്പെടത്ത പ്രദേശങ്ങളിലെ മൂന്ന് അംഗീകൃത കടവുകളില്‍ നിന്നാണ് വലിയപറമ്പിന്റെ കടലോരത്തുനിന്നും കായലില്‍ നിന്നും മണലെടുക്കുന്നത്.
ഇത് വലിയപറമ്പ പഞ്ചായത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തി. പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ച് ആധുനീക രീതിയിലാണ് മണലെടുക്കുന്നത്. ഇത്തരത്തില്‍ മണലെടുപ്പാണ് തീരദേശ ജനത എതിര്‍ക്കുന്നത്. പരമ്പരാഗത രീതിയില്‍ മണലെടുക്കുന്നതിനെ തീരദേശ ജനതക്ക് എതിര്‍പ്പില്ലെന്നും പ്രസിഡന്റ് അറിയിച്ചു. ഇവിടുത്തെ മണലുകള്‍ അന്യ ജില്ലകലിലേക്ക് വരെ കടത്തിപോകുന്നുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."