ചെയര്‍മാന്റെ നടപടി അപലപനീയം: മുനിസിപ്പല്‍ മുസ്ലിം ലീഗ്
കൊണ്ടോട്ടി: സംസ്ഥാനത്ത് പുതിയ മദ്യ ശാലകള്‍ ആരംഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിലവിലെ വ്യവസ്ഥ എടുത്തു കളഞ്ഞ സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന് അവതരണാനുമതി നിശേധിച്ച നഗരസഭ ചെയര്‍മാന്റെ നടപടി അപലപനീയമാണെന്ന് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കിയ അധികാരം എടുത്തുകളഞ്ഞത് ജനങ്ങളോട് കാണിക്കുന്ന ധിക്കാരമാണെന്ന്് യോഗം വിലയിരുത്തി.
പ്രസിഡന്റ് താന്നിക്കല്‍ മൊയ്തീന് കുട്ടി അധ്യക്ഷനായി. അശ്റഫ് മടാന്‍, എം.എ റഹീം, എടക്കോട് മെഹബൂബ്, പി. ഉമ്മര്‍ ബാവ, യു.കെ മമ്മദിശ, കിളിനാടന്‍ ഉണ്ണീന്‍കുട്ടി, കെ.കെ മൂസക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."