സര്‍ക്കാര്‍ ജീവനക്കാരെ സി.പി.എം ഭീഷണിപ്പെടുത്തുന്നു: ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ സര്‍വിസ് സംഘടനകളെ ഉപയോഗിച്ച് സി.പി.എം ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വനിതാ മതില്‍ എന്ന വര്‍ഗീയ മതില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുകയാണ്. ജീവനക്കാരെ സ്ഥലംമാറ്റുമെന്നും മറ്റും ഭീഷണിപ്പെടുത്തുകയാണ്. വനിതാ മതിലിന്റെ സംഘാടനത്തെക്കുറിച്ചുള്ള യോഗങ്ങള്‍ ഓഫിസ് സമയത്താണ് നടത്തുന്നത്. സെക്രട്ടേറിയറ്റില്‍ ഒന്നര ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത്. മതില്‍ കഴിയുന്നതോടെ ഇത് ഇരട്ടിയാകും.അധ്യാപകരെയും മറ്റു ജീവനക്കാരെയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ മതിലിന്റെ പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. പ്രളയത്തിന്റെ ധനസഹായം കിട്ടണമെങ്കില്‍ മതിലില്‍ പങ്കെടുക്കണമെന്നാണ് ഇപ്പോഴത്തെ ഭീഷണി. തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നു. വനിതാ മതിലില്‍ നിന്ന് പിന്‍മാറിയതിന് നടി മഞ്ജുവാര്യരെ സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും അവഹേളിക്കുകയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് മഞ്ജുവാര്യരെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
സി.പി.എം സ്ത്രീത്വത്തെ ആദരിക്കുന്നത് ഇങ്ങനെയാണ്. സ്വന്തം പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകയുടെ മാനംകാക്കാന്‍ കഴിയാത്തവരാണ് കേരളത്തില്‍ സ്ത്രീത്വത്തിനുവേണ്ടി വനിതാ മതില്‍ കെട്ടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."