കോര്‍പറേഷനില്‍ പ്രഖ്യാപനങ്ങള്‍ മാത്രം: കെ. സുധാകരന്‍
കണ്ണൂര്‍: പ്രഖ്യാപനങ്ങള്‍ അല്ലാതെ വികസനമൊന്നുമില്ലാത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മാതൃകയിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. ഡി.സി.സി നേതൃത്വത്തില്‍ കോര്‍പറേഷന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ മോങ്ങി കരയുന്നത് പോലെയാണ് കോര്‍പറേഷന്‍ ഭരണ സമിതി. അമൃത് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസനമല്ലാതെ മറ്റൊരു വികസനവും കോര്‍പറേഷനില്‍ നടക്കുന്നില്ല. ആസ്ഥാനമന്ദിരം പണിയുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ക്ക് തറക്കല്ലിടാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒന്നും ചെയ്യാന്‍ സാധിക്കാത്ത ദുര്‍ബലനും ധിക്കാരിയുമായ മുഖ്യമന്ത്രിയുടെ കീഴിലാണ് പൊതുജനങ്ങള്‍. പ്രളയബാധിതര്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക പദ്ധതി ഉണ്ടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും യാതൊന്നും ചെയ്തില്ല. ഇത്രയും നാളും ശേഖരിച്ച ഫണ്ടിന്റെ ഒരു വിവരവും ഇല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
കോര്‍പറേഷന്‍ ദുര്‍ഭരണത്തിനെതിരെയും ക്ഷേമ പെന്‍ഷന്‍ അനുവദിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുക, ക്ഷേമ പെന്‍ഷന്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. സതീശന്‍ പാച്ചേനി അധ്യക്ഷനായി. പ്രൊഫ. എ.ഡി. മുസ്തഫ, കെ. സുരേന്ദ്രന്‍, കെ. പ്രമോദ്, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സുമാ ബാലകൃഷ്ണന്‍, ടി.ഒ മോഹനന്‍, പി. ഇന്ദിര, ലിഷാ ദീപക്, മാര്‍ട്ടിന്‍ ജോര്‍ജ്, സി.വി സന്തോഷ്, രാജീവന്‍ എളയാവൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."