HOME
DETAILS

ജനതാദള്‍-എസ് സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐയിലേക്ക്

  
backup
December 19, 2018 | 8:03 AM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a8%e0%b5%87%e0%b4%a4

കല്‍പ്പറ്റ: ജനതാദള്‍-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി.എം ജോയിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേരുന്ന ചടങ്ങ് ഈമാസം 23ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയിലെ അധികാര തര്‍ക്കവും കുത്തഴിഞ്ഞ അവസ്ഥയും കാരണമാണ് സി.പി.ഐയില്‍ ചേരുന്നതെന്ന് പി.എം ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ്, മന്ത്രി സ്ഥാനങ്ങളെ ചൊല്ലിയുളള തര്‍ക്കം മൂത്ത് കേരളത്തില്‍ ജനതാദള്‍-എസ് നിര്‍ജീവാവസ്ഥയിലാണെന്നും ജോയി പറഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി സി.പി.ഐയില്‍ പ്രവര്‍ത്തിക്കും. സംസ്ഥാന, ജില്ലാ നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും സി.പി.ഐയില്‍ ചേരുന്നുണ്ട്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള ജനതാദള്‍-എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടിവിടും. ജനതാദള്‍-എസ് ദേശീയ കമ്മിറ്റി അംഗങ്ങളായ എടപ്പറ്റ അഷറഫ്, വി.ആര്‍ സോമസുന്ദരം, തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ സി.പി റോയി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ വി.എം വര്‍ഗീസ്, സാജു ഐക്കരകുന്നത്ത്, അഷ്‌റഫ് കരിപ്പാലി, അബ്ദുറഹ്മാന്‍ ബാങ്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സി.പി.ഐയില്‍ ചേരുന്നത്. 23ന് രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം. അഷ്‌റഫ് എടപ്പറ്റ, വി.എം വര്‍ഗീസ്, സാജു ഐക്കരക്കുന്നത്ത്, സി.പി റോയി, വി.ആര്‍ സോമസുന്ദരന്‍, അഷറഫ് കരിപ്പാലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  6 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  6 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  6 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  6 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  6 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  6 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ; പൊലിസ് നീക്കം അർദ്ധരാത്രിയോടെ

Kerala
  •  6 days ago