HOME
DETAILS

വനത്തില്‍നിന്ന് കുടിയിറങ്ങിയവര്‍ക്ക് കൈവശ രേഖയായി

  
backup
August 08, 2017 | 9:26 PM

%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്യാട് വനത്തില്‍ നിന്നും കുടിയിറങ്ങിയ കുടുംബങ്ങള്‍ക്കുള്ള കൈവശരേഖ ബത്തേരി ഗജയില്‍ വെച്ച് ജില്ലാകലക്ടര്‍ എസ് സുഹാസ് വിതരണം ചെയ്തു.

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഇരുപത് കുടുംബങ്ങള്‍ക്കാണ് രേഖ കൈമാറിയത്. വാളാഞ്ചേരിക്കുന്ന്, പാപ്ലശ്ശേരി, ഏഴുചാല്‍കുന്ന്, പടിപ്പുര എന്നിവടങ്ങളിലാണ് പുനരധിവസിപ്പിച്ചവര്‍ക്ക് സ്ഥലം ഏറ്റെടുത്തത്. ഇവിടെ ട്രൈബല്‍ വകുപ്പിന്റെ സഹായത്തോടെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും.
പള്ളിവയലിലേക്ക് താമസം മാറ്റിയ 31 കുടുംബങ്ങള്‍ക്ക് നൂല്‍പ്പുഴ പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഘട്ടംഘട്ടമായാണ് ഒരുക്കുക. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയനുസരിച്ച് വനത്തില്‍ നിന്ന് പുറത്തുപോകാന്‍ തയാറാവുന്ന കുടുംബത്തിന് പത്ത്‌ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
75 ആദിവാസി കുടുബങ്ങളും മുപ്പത് ജനറല്‍ കുടുംബങ്ങളുമാണ് കുറിച്യാട് താമസിച്ചിരുന്നത്. നഷ്ട പരിഹാര തുകയായ പത്ത് ലക്ഷം രൂപ കൈപ്പറ്റി ജനറല്‍ വിഭാഗക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കാടിയിറങ്ങിയിരുന്നു. ആദിവാസി വിഭാഗത്തിലെ നാല്‍പ്പതോളം കുടുംബങ്ങള്‍ ഇതിനകം കാടിറങ്ങി. ഇനി മുപ്പത്തഞ്ച് കുടുംബങ്ങളാണ് കുറിച്യാട് അവശേഷിക്കുന്നത്. ഇവര്‍ക്ക് ആദ്യ ഘട്ടമായി ആറ്‌ലക്ഷം നല്‍കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ നാല് ലക്ഷവും കിട്ടുന്നതോടെ പൂര്‍ണമായും കാടൊഴിയും. നിലവിലെ 35ല്‍ ഇരുപത് കുടുംബങ്ങള്‍ക്കാണ് ചൊവ്വാഴ്ച്ച ആധാരം ലഭിച്ചത്. ബാക്കിയുള്ളവരുടെ ഭൂമി അടുത്ത ഘട്ടത്തിലെ നല്‍കുകയുള്ളു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ജില്ലാതല നടത്തിപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നടന്നത്.
കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരമാണ് ഭൂമി കിട്ടുന്നതെങ്കിലും പത്ത് ശതമാനം തുക രജിസ്‌ട്രേഷന്‍ ഫീസായി സംസ്ഥാന സര്‍ക്കാരിന് നല്‍കണം. സ്ഥലവും വീടുമില്ലാത്ത ഗോത്രജനതക്ക് ഭൂമി വാങ്ങുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കാമെന്ന് മുന്‍ കലക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കാന്‍ രജിസ്റ്റ്‌ട്രേഷന്‍ വകുപ്പ് തയാറായില്ല. കേന്ദ്ര പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിന് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യം നല്‍കേണ്ടതില്ലെന്ന നിലപാട് ധനകാര്യവകുപ്പ് സ്വീകരിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നുമാസം മുന്‍പാണ് വനംവകുപ്പ് ഇതിനായി തുക അനുവദിച്ചത്. ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍ അധ്യക്ഷനായി.
ഡെപ്യൂട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍, എന്‍ ബാദുഷ, ബി കുഞ്ഞിരാമന്‍, എ.കെ മോഹനന്‍, കണ്ണിയാല്‍ അഹമ്മദ്കുട്ടി സംസാരിച്ചു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയഘോഷ് സ്വാഗതവും വണ്ടിക്കടവ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസര്‍ കെ ബാബുരാജ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  16 minutes ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  28 minutes ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  37 minutes ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  an hour ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  an hour ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  an hour ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  2 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  2 hours ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  2 hours ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  2 hours ago