HOME
DETAILS

ശ്രീലങ്കക്ക് വമ്പൻ തിരിച്ചടി; ലോകകപ്പിലെ പുറത്താവലിന് പിന്നാലെ ഇതിഹാസം പടിയിറങ്ങി 

  
March 01, 2026 | 6:23 AM

Sanath Jayasuriya has decided to resign as Sri Lanka coach

2026 ടി20 ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ശ്രീലങ്കൻ പരിശീക സ്ഥാനത്തു നിന്നും രാജിവെക്കാൻ തീരുമാനിച്ച് സനത് ജയസൂര്യ. പരിശീലക സ്ഥാനം ഒഴിയാനുള്ള തീരുമാനം മാനേജ്മെന്റിനെ നേരത്തെ അറിയിച്ചിരുന്നില്ലെന്നും ഇപ്പോൾ അതിനുള്ള സമയമായെന്നും ജയസൂര്യ വ്യക്തമാക്കി. പരിശീലകനെന്ന നിലയിൽ മികച്ച രീതിയിൽ പടിയിറങ്ങാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. 

''ഇത് മറ്റൊരാൾക്ക് നൽകേണ്ട സമയമാണെന്ന് ഞാൻ കരുതി. അതുകൊണ്ടാണ് രണ്ട് മാസം മുമ്പ് ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ഞാൻ പറഞ്ഞത്. ഈ ജോലിയിൽ എനിക്ക് കൂടുതൽ കാലം തുടരാൻ കഴിയില്ലെന്ന്. അപ്പോൾ തന്നെ ഞാൻ തീരുമാനം എടുത്തിരുന്നു. ലോകകപ്പിൽ മികച്ച രീതിയിൽ പരിശീലക സ്ഥാനം അവസാനിപ്പിക്കാൻ ആവുമെന്ന് കരുതി. എന്നാൽ ഞാൻ ആഗ്രഹിച്ച രീതിയിൽ ചെയ്യാൻ സാധിച്ചിലല്ല. അതിൽ എനിക്ക് സങ്കടമുണ്ട്'' സനത് ജയസൂര്യ പറഞ്ഞു.

സൂപ്പർ ഏട്ടിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതിനു പിന്നാലെ ലങ്ക നേരത്തെ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായി. മത്സരത്തിൽ ശ്രീലങ്കയെ 5 റൺസിന് പരാജയപ്പെടുത്തിയെങ്കിലും പാകിസ്ഥാൻ ലോകകപ്പിൽ നിന്നും ഔദ്യോഗികമായി പുറത്തായി. സെമി ഫൈനൽ പ്രവേശനത്തിന് ആവശ്യമായ റൺ റേറ്റ് മറികടക്കാൻ സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാന്റെ ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞത്. 

സെമിയിൽ കടക്കാൻ ശ്രീലങ്കയെ 147 റൺസിനുള്ളിൽ ഒതുക്കി 65 റൺസിനു മുകളിലുള്ള വിജയം നേടണമായിരുന്നു പാകിസ്ഥാന്. എന്നാൽ പല്ലെകെലെയിലെ സ്റ്റേഡിയത്തിൽ ലങ്കൻ സ്കോർ 147 കടന്നതോടെ തന്നെ പാകിസ്ഥാൻ പുറത്താകുമെന്ന് ഉറപ്പായി. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 213 റൺസ് പിന്തുടർന്ന ലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു.

അതേസമയം മത്സരത്തിൽ ലങ്കൻ നിരയിൽ ദസുൻ ഷനകയുടെ (31 പന്തിൽ 76)* വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്ഥാനെ വിറപ്പിച്ചത്. പവൻ രത്‌നായകെ (58) മികച്ച പിന്തുണ നൽകി.അവസാന ഓവറിൽ ജയിക്കാൻ 28 റൺസ് വേണമെന്നിരിക്കെ, ഷഹീൻ അഫ്രീദിയുടെ ഓവറിൽ ഒരു ഫോറും തുടർച്ചയായ മൂന്ന് സിക്സറുകളും പറത്തി ഷനക മത്സരം കൈപ്പിടിയിലാക്കുമെന്ന് തോന്നിപ്പിച്ചു. അവസാന രണ്ട് പന്തിൽ 6 റൺസ് വേണമെന്നിരിക്കെ റണ്ണെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാൻ 5 റൺസിന്റെ ആശ്വാസ ജയം നേടിയത്. എന്നാൽ അഫ്രീദിയുടെ ഓവറിലെ റൺസ് വഴങ്ങൽ പാകിസ്ഥാന്റെ വിജയത്തിന്റെ തിളക്കം കുറച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ സഹിബ്സാദ ഫർഹാന്റെ (100) സെഞ്ചുറിയുടെയും ഫഖർ സമാന്റെ (82) മിന്നും പ്രകടനത്തിന്റെയും കരുത്തിലാണ് 212 റൺസെടുത്തത്. ഒന്നാം വിക്കറ്റിൽ ഇരുവരും 176 റൺസ് കൂട്ടിച്ചേർത്തെങ്കിലും മധ്യനിര തകർന്നത് പാകിസ്ഥാന് കൂറ്റൻ സ്കോർ നേടുന്നതിന് തടസ്സമായി.

Sanath Jayasuriya has decided to resign as Sri Lanka coach following their exit from the 2026 T20 World Cup. Jayasuriya clarified that he had not informed the management of his decision to step down as coach earlier and now is the time to do so. Jayasuriya also said that he wanted to leave as coach on a good note.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  9 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  9 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  9 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  9 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  9 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  9 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  9 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  9 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  9 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  9 days ago