HOME
DETAILS

തേയില ഫാക്ടറിയില്‍ വന്‍ തീപിടിത്തം

  
backup
December 19 2018 | 08:12 AM

%e0%b4%a4%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d

വൈത്തിരി: തേയില ഫാക്ടറില്‍ തീപിടിത്തം. തളിമലയില്‍ സ്ഥിതി ചെയ്യുന്ന ആയിഷാ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള തെയില ഫാക്ടറിയിലാണ് ഇന്നലെ പുലര്‍ച്ചെ നാലോടെ തീ പിടിത്തമുണ്ടായത്. തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇതേ തുടര്‍ന്ന് ഇരുപതോളം തൊഴിലാളികള്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. കൂടാതെ ഉണക്കാനിട്ടിരുന്ന തെയില ചപ്പിനുള്‍പ്പെടെ തീ പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആളി പടര്‍ന്ന തീ നിയന്ത്രണ വിധേയമായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. തൊഴിലാകള്‍ ഇടപെട്ട് പൊടിച്ചു വെച്ചിരുന്ന തേയില ഉടന്‍ തന്നെ നീക്കിയതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് നിഗമനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  24 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  24 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  24 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  24 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  24 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  24 days ago