HOME
DETAILS

മായുന്ന കലകള്‍: പണിയരുടെ തുടിതാളത്തിലും കാലം മാറ്റം വരുത്തുന്നു

  
backup
December 19, 2018 | 8:13 AM

%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86

റഷീദ് നെല്ലുള്ളതില്‍


ചുരുണ്ട മുടിയും കാതില്‍ വലിയ കമ്മലും, അരയില്‍ ചുവന്ന കെട്ടും, ചുളിഞ്ഞ ദേഹ പ്രകൃതിയും... ഗോത്രവര്‍ഗക്കാരനെന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്ന ചിത്രം ഇതാണ്.  എന്നാല്‍ ഐതിഹ്യങ്ങളും ആചാരങ്ങളുമാണ് പണിയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.
വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ പണിയ വിഭാഗത്തിന്റെ പ്രത്യേകതയാണെങ്കില്‍ പലതും പുതുതലമുറ മറക്കുകയാണ്. പണിയരുടെ ഉല്‍ഭവം ഇപി മലയില്‍ നിന്നാണെന്നാണ് വിശ്വാസം. ആശ്ചര്യമുള്ള എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ ഇപി എന്നു പറയുന്ന സ്വഭാവം ഇപ്പോഴും പണിയരുടെ ഇടയിലുണ്ട്.
ഓരോ പണിയനും സ്വന്തം പേരിന് പുറമെ ഇല്ലപ്പേര്(സ്ഥാനപ്പേര്)ഉണ്ട്. മനിക്കിയന്‍, കൂടലിയന്‍, കോളേരിയന്‍, പൈമ്പലേരിയന്‍, ചേമ്പണ്ടയന്‍, ഇരുമ്മുട്ടിലെ ചാത്തന്‍കോടന്‍, ചമ്പാടിയന്‍, പയോറിയന്‍, പാണ്ടയാടന്‍, ചോലാടിയന്‍ ഇല്ലപ്പേരുകള്‍ ഇങ്ങനെ വ്യത്യസ്ഥമാണ്.

നേര്‍ത്ത് കൊണ്ടിരിക്കുന്നു തുടിതാളം

വയനാടിന്റെ സംസ്‌കൃതിയിലേക്ക് ആദ്യം ഇണങ്ങിച്ചേര്‍ന്ന ആദിവാസി വിഭാഗക്കാരാണ് പണിയര്‍.
തങ്ങളുടെ തനിമ ഇപ്പോഴും അവര്‍ കാത്തു സൂക്ഷിക്കുന്നു. ഭാഷക്കും വേഷങ്ങള്‍ക്കും മാറ്റമില്ല. എന്നാല്‍ കോളനികളില്‍ നിന്ന് പണിയരുടെ ആചാരാനുഷ്ഠാനങ്ങള്‍ വിടപറയാന്‍ തുടങ്ങിയിരിക്കുന്നു. പ്രധാന വാദ്യോപകരണമായ തുടി അന്യമായി തുടങ്ങി പലയിടത്തും. ആദ്യകാലങ്ങളില്‍ പണിയകുടിയില്‍ നിന്ന് രാത്രികാലങ്ങളില്‍ തുടി നാദം കേള്‍ക്കാമായിരുന്നു. തുടിയുടെ താളത്തിനൊത്ത് പണിയരുടെ നൃത്തവും. ഇപ്പോള്‍ പണിയരുടെ കല്യാണത്തിനോ വയസറിയിക്കല്‍ ചടങ്ങിനോ മറ്റുമായി തുടികൊട്ട് ചുരുങ്ങി. അതും പേരിന് മാത്രം. കാതുകുത്ത് കല്യാണം, തെരണ്ടു കല്യാണം, കട്ടു കല്യാണം എന്നിങ്ങനെ പണിയര്‍ക്കിടയില്‍ കല്യാണം നാലുതരമുണ്ട്. ഇതിനൊക്കെ അഭിവാജ്യ ഘടകമാണ് തുടി. എന്നാല്‍ പലയിടങ്ങളിലും തുടിയുടെ ശബ്ദം നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.


കൂളിക്കെട്ട്

പണിയരുടെ പ്രധാന അനുഷ്ഠാനമാണ് കൂളികെട്ട്. വയസ് അറിയിക്കല്‍, വിവാഹം, രോഗപീഡ എന്നിവയ്ക്ക് ഇവര്‍ കൂളികെട്ട് നടത്തുന്നു. കൂളികെട്ടിന് മൂപ്പനും മൂന്ന് സഹായികളും ഉണ്ടാകും. ഒരു ചീനിയും മൂന്ന് തുടിയും മൂപ്പന്റെ ചുവടുകള്‍ക്ക് താളം പകരും. തിരി, വാള്‍, ചൂരല്‍, വടി എന്നിവയെ വണങ്ങിയ ശേഷമാണ് കൂളികെട്ട്.

 

കാക്കപ്പുലകള്‍


മരണാനന്തര ആചാരങ്ങളും വ്യത്യസ്തമാണ്.
പരേതാത്മാവിനെ പൂര്‍വികരുടെ ആത്മാക്കളുമായി ചേര്‍ക്കുന്ന ചടങ്ങുകളാണ് ചെറിയ കാക്കപ്പുലയും വലിയ കാക്കപ്പുലയും. ചെറിയകാക്കപ്പുല മരണശേഷം ഏഴാം ദിവസം നടത്തപ്പെടുന്നു. ചെമ്മി(മൂപ്പന്‍) അറ്റത്താളി(പ്രവചനങ്ങള്‍ നടത്തുന്നയാള്‍) എന്ന സഹായിയോടൊപ്പം ഈ കര്‍മങ്ങള്‍ നടത്തുന്നു. പണിയര്‍ക്കിടയിലെ മരണാനന്തര ശുദ്ധ കര്‍മങ്ങള്‍ വലിയകാക്കപ്പുലയോടു കൂടെ മാത്രമെ അവസാനിക്കൂ. അടിയാന്മാര്‍ക്കിടയിലേതു പോലെ പണിയര്‍ക്കിടയിലെ ആചാരങ്ങളും മരണശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷവും തുടരും.

 

കമ്പളനാട്ടി


വയനാടിന്റെ കാര്‍ഷിക ജീവിതത്തിലേക്ക് ഇവര്‍ പങ്കാളികളാകുന്നത് കമ്പളനൃത്തത്തിലൂടെയാണ്.
യജമാനരുടെ കൃഷിയിടങ്ങളില്‍ പണി തീരാതെ വരുമ്പോള്‍ മേലാളന്മാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉത്സവമാണിത്. ഞാറുനടുമ്പോഴാണിത്. ആണുങ്ങളും പെണ്ണുങ്ങളും കൂട്ടത്തോടെ ഉത്സവത്തിന്റെ ആവേശത്തില്‍ പണി തീര്‍ക്കുമ്പോള്‍ മേലാളന്മാരും സന്തോഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  14 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  14 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  14 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  14 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  14 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  14 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  14 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  14 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  14 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  14 days ago