HOME
DETAILS

പ്രസ്ഥാനത്തിനൊപ്പം നിലകൊണ്ട മഹാമനീഷി

  
backup
December 19 2018 | 15:12 PM

56985613516816513165151313

#അബ്ദുസ്സമദ് പൂക്കോട്ടൂര്‍

 

ത്മീയ രംഗത്ത് വിരാജിക്കുമ്പോഴും പൊതുരംഗത്ത് സജീവ താല്‍പര്യം പ്രകടമാക്കിയ വ്യക്തിത്വമായിരുന്നു അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തന രംഗത്ത് ഊര്‍ജം പകരാന്‍ എന്നും ആ മഹാ മനീഷി മുന്നിലുണ്ടായിരുന്നു
എസ്.കെ.എസ്.എസ്.എഫ് ആസ്ഥാനമായ കോഴിക്കോട് ഇസ്്‌ലാമിക് സെന്റര്‍ യാഥാര്‍ഥ്യമായി കാണാന്‍ ആഗ്രഹിച്ചിരുന്ന പ്രധാനിയായിരുന്നു അദ്ദേഹം. ഇസ്്‌ലാമിക് സെന്റര്‍ പ്രചാരണാര്‍ഥം അബ്ദുല്‍ ഹമീദ് ഫൈസിയും ഈ കുറിപ്പുകാരനും യു.എ.ഇയില്‍ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത ആവേശമായിരുന്നു ഞങ്ങള്‍ക്ക് പകര്‍ന്നുതന്നത്. കോഴിക്കോട് ഇസ്്‌ലാമിക് സെന്റര്‍ സമസ്തക്ക് അഭിമാനമായി മാറും എന്ന പ്രാര്‍ഥന അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നുകഴിഞ്ഞിരിക്കുന്നു.
ഉസ്താദിന്റെ മുന്നിലെത്തുന്ന ഏതു സന്ദര്‍ശകരെയും വിരുന്നുകാരന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഞങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ 'ഇന്ന് നമുക്ക് രണ്ട് പ്രധാന വിരുന്നുകാരുണ്ട്. അവര്‍ എസ്.കെ.എസ്.എസ്.എഫിന് ഒരു ആസ്ഥാനമന്ദിരം പണിയാന്‍ ശംസുല്‍ ഉലമയുടെയും ഉമറലി ശിഹാബ് തങ്ങളുടെയും നിര്‍ദേശപ്രകാരമാണ് വന്നിരിക്കുന്നത്. എല്ലാവരും വിജയിപ്പിക്കാന്‍ ഇവര്‍ക്കൊപ്പം ഉണ്ടാകണം' എന്നതായിരുന്നു പ്രസംഗിച്ചത്. ഒരു പ്രസംഗത്തേക്കാളേറെ മനസിന്റെ അടിത്തട്ടില്‍ നിന്നുള്ള ഒരു അറിവായിരുന്നു അത്.


കാളാവ് സൈതലവി മുസ്‌ലിയാര്‍, സെയ്തു മുഹമ്മദ് ഹാജി, തച്ചറക്കല്‍ ഇബ്‌റാഹിം ഹാജി, ഹംസക്കുട്ടി മുസ്്‌ലിയാര്‍ ആദൃശ്ശേരി, മമ്മിക്കുട്ടി മുസ്്‌ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അബൂദബിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് അല്‍ എൈനില്‍ നിന്ന് അത്തിപ്പറ്റ ഉസ്താദ് ആവേശത്തോടെ എത്തിച്ചേര്‍ന്നത് മറക്കാത്ത ഓര്‍മയായിരുന്നു.
അല്‍ ഐനില്‍ സെന്റര്‍ മസ്ജിദില്‍ ഇമാമായി ജോലി ചെയ്തിരുന്ന ഞങ്ങള്‍ക്കൊപ്പം ഇറങ്ങിവന്ന് പുല്ലാര്‍ മൊയ്തീന്‍ ഹാജി, പൂക്കോയ തങ്ങള്‍ തുടങ്ങിയവരെ ചേര്‍ത്തുപിടിച്ച് പ്രമുഖരെ നേരില്‍ കണ്ടതും മറ്റു ചിലരെ ഉസ്താദിന്റെ സദസിലേക്ക് വിളിച്ചുവരുത്തി സഹകരിപ്പിച്ചതും ഇസ്്‌ലാമിക് സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഈ ആവശ്യത്തിനായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തകസംഗമങ്ങളില്‍ പങ്കെടുക്കാന്‍ ഉസ്താദ് സന്നദ്ധനായത് അദ്ദേഹത്തിന്റെ പ്രാസ്ഥാനിക സേവനതാല്‍പര്യം വിളിച്ചറിയിക്കുന്നു.


അല്‍ ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ ജീവനാഡിയായിരുന്നു അദ്ദേഹം. ആത്മീയ സദസുകള്‍ നടത്തുമ്പോഴും ദാറുല്‍ ഹുദ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ അല്‍ ഐനില്‍ മനോഹരമായി നടത്തി മാതൃക കാണിച്ചു. വിദേശത്തെ സേവനം അവസാനിപ്പിച്ച് നാട്ടില്‍ എത്തിയപ്പോള്‍ ഇതേ മാര്‍ഗം പിന്തുടര്‍ന്ന് മരവട്ടത്ത് ആത്മീയ കേന്ദ്രവും മതഭൗതിക സമന്വയ പഠന ക്യാംപസും സ്ഥാപിച്ചു. അത്തിപ്പറ്റ ഗവേഷണ സ്ഥാപനം ഫത്ഹുല്‍ ഫത്താഹ് ഈയിടെയാണ് സ്ഥാപിതമായത്.
കേവലം ആത്മീയതയില്‍ ഒതുങ്ങിനിന്ന് കാലത്തിനു പുറംതിരിഞ്ഞ് നില്‍ക്കുന്നതിനു പകരം ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചു എന്നതാണ് സവിശേഷത. ആത്മീയത മുറുകെപ്പിടിച്ചു കൊണ്ട് തന്നെ ഉന്നതവിദ്യാഭ്യാസ പുരോഗതി സമുദായത്തിനു ലഭ്യമാക്കാന്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അദ്ദേഹം മാതൃക കാണിച്ചു. സമസ്തയുടെ ഏതു പരിപാടികള്‍ക്കും അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് തുറന്നിട്ടുതരുന്നതില്‍ ഉസ്്താദിനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സമസ്തയും പാണക്കാട് കുടുംബത്തെയും സ്‌നേഹിക്കുക എന്നതായിരുന്നു പ്രവര്‍ത്തകര്‍ക്ക് സ്വകാര്യമായി അദ്ദേഹം നല്‍കിയ ഉപദേശം.


വിദേശത്ത് ജോലിയിലിരിക്കുമ്പോള്‍ തന്നെ നാട്ടില്‍ സമസ്തയുടെ മഹാസമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അവയില്‍ സംബന്ധിക്കാന്‍ ഉസ്താദ് അവധിയെടുത്ത് നാട്ടില്‍ എത്തുമായിരുന്നു. അനുയായികള്‍ വര്‍ധിക്കുമ്പോള്‍ പ്രസ്ഥാനത്തെ മറക്കുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. സ്വയം പ്രസ്ഥാനമാകുന്നതിനു പകരം നമ്മെ നാമാക്കിയ ശക്തിക്ക് കരുത്തു പകരാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. സുപ്രഭാതത്തിന്റെ പിറവിയിലും വളര്‍ച്ചയിലും നിസ്തുലമായ പങ്കായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
ഇസ്്‌ലാമിക് സെന്റര്‍ ക്യാംപസിലെ പള്ളി നില്‍ക്കുന്ന സ്ഥലത്തിന് തുക കണ്ടെത്തുന്നതിനായി മുസ്തഫ മാസ്റ്റര്‍, മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം യു.എ.ഇ പര്യടനം നടത്തിയപ്പോഴും പ്രചോദനവും പ്രോത്സാഹനവും തന്നത് ഉസ്താദ് തന്നെയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെംബറുടെ ആത്മഹത്യ; മുമ്പും ശ്രമിച്ചിരുന്നതായി വിവരങ്ങള്‍

Kerala
  •  23 days ago
No Image

ലുലുവിനെതിരായ പരാതിക്കാരന്‍ സിപിഐ പ്രവര്‍ത്തകന്‍; പാര്‍ട്ടി സെക്രട്ടറിയായാലും തനിക്ക് പ്രശ്‌നമില്ലെന്ന് പരാതി നല്‍കിയ മുകുന്ദന്‍, തള്ളി ബിനോയ് വിശ്വം

latest
  •  23 days ago
No Image

ധൃതിപ്പെട്ട് എംഎല്‍എസ്ഥാനം രാജിവയ്‌ക്കേണ്ട; സസ്‌പെന്‍ഷനിലൂടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്

Kerala
  •  23 days ago
No Image

ബി.സി.സി.ഐയുമായുള്ള സ്‌പോൺസർഷിപ്പിൽനിന്ന് പിന്മാറി ഡ്രീം ഇലവൻ

Others
  •  23 days ago
No Image

അഴിമതി: 40 എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം; കൈക്കൂലി കുറ്റത്തിന് 112 പേർക്കെതിരേ അച്ചടക്ക നടപടി

Kerala
  •  23 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; ജലസ്രോതസുകൾ വൃത്തിയാക്കണം; ശനിയും ഞായറും ക്ലോറിനേഷൻ

Kerala
  •  23 days ago
No Image

സമീഹക്ക് പഠിക്കണം; സർക്കാർ കണ്ണു തുറക്കുമോ

Kerala
  •  23 days ago
No Image

തൊട്ടപ്പള്ളിയിലെ 60കാരിയുടെ മരണം; അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Kerala
  •  23 days ago
No Image

'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല്‍ ഞാന്‍ അറസ്റ്റിലായെന്ന് കരുതണം..' ഫൈനല്‍ സൊലൂഷന്‍ ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്‍മ്മ സംസാരിക്കുന്നു

National
  •  23 days ago
No Image

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago