HOME
DETAILS

പിടിച്ചുനിൽക്കാൻ കനിവുകാത്ത് ജനകീയ ഹോട്ടലുകൾ; പ്രതീക്ഷ പുതിയ സർക്കാരിൽ

  
May 22, 2026 | 3:31 AM

kudumbashree hotels await support to survive

കാളികാവ്(മലപ്പുറം): കഴിഞ്ഞ സർക്കാർ സബ്സിഡി നിർത്തലാക്കുകയും ആവശ്യ വസ്തക്കളുടെ വില കുതിച്ചുയരുകയും ചെയ്തതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ ഇനി പ്രതീക്ഷയർപ്പിക്കുന്നത് പുതിയ സർക്കാരിൽ.  സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്ന സംസ്ഥാനത്തെ 700 ഒാളം  ജനകീയ ഹോട്ടലുകളാണ് ഇന്ന് കടുത്ത പ്രതിസന്ധിയിലുള്ളത്. 

''വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി 2020 ലാണ്  സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നത്. ന്യായമായ നിരക്കിൽ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഊണും 25 രൂപയ്ക്ക് പാർസലും നൽകിയിരുന്ന ഇവ സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. 

പദ്ധതിയുടെ ആരംഭത്തിൽ വിവിധ ജില്ലകളിലായി 1200 ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നെങ്കിലും സബ്സിഡി നിർത്തലാക്കിയതോടെ ഇതിൽ  500 എണ്ണത്തിന് പൂട്ടുവീണു. ബാക്കിയുള്ള 700 ഹോട്ടലുകളാണ് ആവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ പ്രതിസന്ധിയിലായിട്ടുള്ളത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ഹോട്ടലുകളുടെ കെട്ടിട വാടക, വെള്ളക്കരം, വൈദ്യുതി ബിൽ എന്നിവ തദ്ദേശസ്ഥാപനങ്ങൾ വഹിക്കുമെന്നായിരുന്നു പദ്ധതി ആരംഭിക്കുമ്പോൾ സർക്കാർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ സർക്കാരിൻ്റെ ഈ വാഗ്ദാനം പാലിക്കാൻ പല തദ്ദേശ സ്ഥാപനങ്ങളും തയാറാവാത്ത അവസ്ഥയാണുളളത്. ഇതിനു പുറമെ ഒരു ഊണിന് 10 രൂപ സബ്‌സിഡിയായി  നൽകുമെന്നും  സർക്കാർ ഉറപ്പ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കഴിഞ്ഞ വർഷം സബ്‌സിഡി നിർത്തലാക്കി.  

സർക്കാർ നൽകിയിരുന്ന സബ്‌സിഡി  നിർത്തലാക്കിയതോടെ 20 രൂപയുടെ ഊണിന്റെ വില 30 മുതൽ 45 രൂപ വരെയായി വർധിച്ചു. ഇതോടെ സാധാരണക്കാരും ഈ ഹോട്ടലുകളെ കൈയൊഴിയുന്ന അവസ്ഥയുണ്ടായി. ഇത് മറികടക്കാൻ ചോറിനോടൊപ്പം സ്പെഷൽ കറികൾകൂടി വിറ്റാണ് പല ഹോട്ടലുകളും പിടിച്ചു നിൽക്കുന്നത്. 
ഇതിനിടയിൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും പാചകവാതക ക്ഷാമവും കൂടിയായതോടെ പല ജനകീയ ഹോട്ടലുകളും നഷ്ട‌ത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ പദ്ധതി ആരംഭം മുതൽ സപ്ലൈകോ വഴി 10.90 രൂപക്ക് ഒരു ജനകീയ ഹോട്ടലിന് 600 കിലോ അരി നൽകിയിരുന്നു. ഇത് കഴിഞ്ഞ മാസം മുതൽ മുടങ്ങിയതോടെ മിക്ക ജനകീയ ഹോട്ടലുകളുടെ അടുപ്പുകളും നീറിപ്പുകയുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  9 days ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  9 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  10 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  10 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  10 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  10 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  10 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  10 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  10 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  10 days ago