ജനിതക ശാസ്ത്രം
അബ്ദുള്ള പേരാമ്പ്ര#
പാരമ്പര്യത്തെയും വ്യത്യാസങ്ങളെയും ജീനുകളെയും കുറിച്ചുള്ള പഠനത്തെയാണ് ജനിതക ശാസ്ത്രം (ഏലിലശേര ടരശലിരല) എന്നു പറയുന്നത്. മനുഷ്യന്റെ പാരമ്പര്യ വംശപരമ്പരകളെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ ജനിതക ശാസ്ത്രം മുന്നോട്ടുവച്ചതെങ്കിലും പില്‍കാലങ്ങളില്‍ അത് സസ്യങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളിലും വ്യാപൃതമായി. വളരെ പൗരാണിക കാലം മുതല്‍ തന്നെ ജീനുകളെക്കുറിച്ച് മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയിരുന്നു. ഗ്രീക്ക് ചിന്തകരായിരുന്ന പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍ ഈ ശാസ്ത്രവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയിരുന്നു എന്നു ചരിത്രത്തില്‍ കാണാം.
ആരംഭകാലം
ജനിതക ശാസ്ത്രം വളരെ കാലത്തെ പഴമ അവകാശപ്പെടാന്‍ കഴിയുന്ന ഒരു ശാസ്ത്രശാഖയാണെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ഇവയെല്ലാം തന്നെ ആധികാരികമായ പഠനങ്ങളായിരുന്നില്ല. ശാസ്ത്രത്തിന് വ്യക്തമായ ഒരുത്തരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നര്‍ഥം.
1761-ല്‍ ജര്‍മനിയിലെ ശാസ്ത്രജ്ഞനായിരുന്ന ജോസഫ് ഗോട്ടലീബ് കോല്‍റ്യൂട്ടര്‍ പുകയിലച്ചെടികളുടെ പഠനത്തിലൂടെ പൈതൃക സ്വഭാവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നു നിരീക്ഷിക്കുകയുണ്ടായി.
ഒരുപക്ഷേ, ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ആദ്യത്തെ ആധികാരികമായ പഠനമാകാമിത്. ഇദ്ദേഹത്തെ പിന്‍തുടര്‍ന്ന് പല ശാസ്ത്രജ്ഞരും ജനിതക ശാസ്ത്രവുമായി പഠനം നടത്തുകയുണ്ടായി.
1856-63 കാലഘട്ടത്തില്‍ ജീവിച്ച ആസ്‌ട്രേലിയന്‍ പുരോഹിതനും ശാസ്ത്രാധ്യാപകനുമായിരുന്ന ഗ്രിഗര്‍ മെന്‍ഡല്‍ പയര്‍ ചെടികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഈ വഴിയില്‍ മറ്റൊരു ഉദാഹരണമായിരുന്നു.
മെന്‍ഡലിന്റെ ജനിതക ശാസ്ത്ര ലേഖനമാണ് ആധുനിക ജനിതക ശാസ്ത്ര പഠനങ്ങളുടെ ആദ്യചുവട്.
ജനിതക ശാസ്ത്രത്തിന് ആ പേരു നല്‍കിയത് ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ വില്യം ബേറ്റ്‌സ്‌നാം ആണ്. 1905-ലായിരുന്നു ഇത്.
പില്‍ക്കാലത്ത് ജനറ്റിക്‌സ് (ജനിതക ശാസ്ത്രം) എന്ന പേരിന് പ്രചുരപ്രചാരം കിട്ടി. അതുവരെ 'മെന്‍ഡലിസം' എന്ന പദമാണ് ഉപയോഗിച്ചിരുന്നത്.
ടിഷ്യുകള്‍ച്ചറും
ജനിതകവും
ടിഷ്യുകള്‍ച്ചറിലൂടെ ജനിതക വ്യത്യാസങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ഇന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഇവയെ ശാസ്ത്രം 'സോമോക്ലോണല്‍' വ്യത്യാസങ്ങള്‍ എന്നാണു വിളിക്കുന്നത്. ഒരു ഡി.എന്‍.എ. തന്മാത്രയുടെ ജനിതക കോഡ് മനസിലാക്കാന്‍ കഴിഞ്ഞതോടെ ജനിതക എന്‍ജിനീയറിംഗ് എന്ന വിദ്യയും ശാസ്ത്രലോകത്തിന് സാധ്യമായി. ഇങ്ങനെയാണ് പാരമ്പര്യ രോഗ നിര്‍ണയവും നിവാരണവും ശാസ്ത്രം വികസിപ്പിക്കുന്നത്. വ്യവസായ രംഗത്തും ജനിതക പ്രക്രിയ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്താണ് യൂജനിക്‌സ്
ഇരുപതാം നൂറ്റാണ്ടില്‍ വളരെയേറെ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുന്ന ജനിതക ശാസ്ത്ര ശാഖയാണ് യൂജനിക്‌സ്. മനുഷ്യന്റെ പാരമ്പര്യം നിയന്ത്രിത പ്രജനനത്തിലൂടെ മെച്ചപ്പെടുത്തുക എന്ന തത്വമാണ് യൂജനിക്‌സിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ തുടക്കം ചെടികളിലും ജന്തുക്കളിലുമായിരുന്നു നടത്തിയിരുന്നത്. നിയന്ത്രിത പ്രജനനത്തിലൂടെ ഗുണമേന്മയുള്ള ഇനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇതോടെ തെളിയിക്കപ്പെട്ടു. ഉന്നതരുടെ ബീജം കൃത്രിമ ബീജസങ്കലനത്തിന് ഉപയോഗിക്കുന്ന രീതിയും ഇതോടെ നിലവില്‍ വന്നു. 1907-ല്‍ ആരംഭിച്ച ഇംഗ്ലീഷ് യൂജനിക് സൊസൈറ്റിയും 1926-ല്‍ ആരംഭിച്ച അമേരിക്കന്‍ യൂജനിക് സൊസൈറ്റിയും യൂജനിക്‌സ് പ്രവര്‍ത്തനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് എതിരെ പ്രവര്‍ത്തിക്കുന്ന ലോക സംഘടനകളാണ്. ഇന്ന് ജീന്‍ സര്‍ജറിയിലൂടെ മോശമായ ജീനുകള്‍ മാറ്റി കൂടുതല്‍ മെച്ചമായ ജീനുകള്‍ സ്ഥാപിച്ചുവരുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ ജനിതക ശാസ്ത്രം
ഇരുപതാം നൂറ്റാണ്ടോടുകൂടിയാണ് ജനിതക ശാസ്ത്രം വളര്‍ന്നു പന്തലിക്കുന്നത്. മനുഷ്യരില്‍ മാത്രമല്ല, ഈച്ച, ചെടികള്‍, വൈറസ്, ബാക്ടീരിയ എന്നിവകളിലെല്ലാം പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി.
ഇത് അറിവിന്റെ പുതിയ വാതായനങ്ങള്‍ ശാസ്ത്രത്തിനു മുന്നില്‍ തുറന്നിട്ടു. അതോടെ ജനിതക ഘടകങ്ങളായ ജീനുകളുടെ സ്വഭാവം, പെരുമാറ്റം, നിയന്ത്രണം തുടങ്ങിയവയെക്കുറിച്ച് വിപുലമായ അറിവുകള്‍ ലഭിക്കാനിടയായി. നേരത്തെ മെന്‍ഡല്‍ നിര്‍ദേശിച്ച പാരമ്പര്യ ഘടകങ്ങള്‍ സ്ഥിതിചെയ്യുന്നത് ക്രോമസോമുകളിലാണെന്ന് 1902-ല്‍ തന്നെ വാള്‍ട്ടര്‍ എസ്. ബട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഈ കണ്ടെത്തലിനു പിറകില്‍ അദ്ദേഹത്തിന്റെ കഠിന പ്രയത്‌നമുണ്ടായിരുന്നു. അവിടംകൊണ്ടും പഠനങ്ങള്‍ അവസാനിച്ചില്ല. 1919-ല്‍ കാല്‍കോറസ് എന്ന ശാസ്ത്രജ്ഞന്‍ ജീനുകളുടെ പാരമ്പര്യ വളര്‍ച്ച, വികാസം, സ്വഭാവം തുടങ്ങിയവയെ നിയന്ത്രിക്കുന്ന അടിസ്ഥാന ജൈവ ഘടകമായ ജീന്‍ വ്യത്യസ്ത ഘടകങ്ങളുള്ള സങ്കീര്‍ണ ഘടനയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ശാസ്ത്രം അത് അംഗീകരിക്കുകയും ചെയ്തു. ഒരു ജീന്‍ നിര്‍മിച്ചിരിക്കുന്ന തന്‍മാത്രകളുടെ ഘടന 1953-ല്‍ ജെ.ഡി. വാട്‌സനും എഫ്.എച്ച്.സി. ക്രിക്കും വ്യക്തമാക്കിയതോടെ ആധുനിക ജനിതക ശാസ്ത്രം ഒന്നുകൂടെ വികാസം പ്രാപിച്ചു. ഡി.എന്‍.എ. തന്മാത്രയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള പാരമ്പര്യത്തിനും കോശപ്രവര്‍ത്തനത്തിനും വേണ്ട വിവരത്തെ ജനിതക ഭാഷ (ഏലിലശേര ഇീറല) എന്നു വിളിക്കുന്നു.
ഒരു സ്വഭാവം ജനിപ്പിക്കുന്ന പാരമ്പര്യ ഘടകം എന്ന നിലയിലാണ് ആധുനിക ജീന്‍ സങ്കല്‍പം വികസിച്ചതെന്നു പറയാം. എങ്കിലും പല ഉന്നത ജീവികളുടെയും ജീന്‍ നിയന്ത്രണത്തെ സംബന്ധിച്ച് ശാസ്ത്രലോകം ഇന്നും അജ്ഞാതമാണ്.
ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് സ്വഭാവങ്ങള്‍ കൊണ്ടുപോകുന്ന ധര്‍മമാണ് ജീനുകള്‍ ചെയ്യുന്നത്. ബീജകോശത്തിലെ ഡി.എന്‍.എ. തന്മാത്രകളാണ് ഈ ജനിതക മാറ്റം വഹിക്കുന്നത്.
ഒരു ഡി.എന്‍.എയുടെ ഘടനയില്‍ തന്നെ അവ ഇരട്ടിക്കലിനുള്ള സംവിധാനവും അടങ്ങിയിരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."