റേഷന്‍ കാര്‍ഡ് റദാക്കല്‍: പ്രധാനമന്ത്രിയുടെ വാദം തെറ്റ്
ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ നിയമം സുതാര്യമാക്കാന്‍ ആധാര്‍ കാര്‍ഡ് വഴി കഴിഞ്ഞുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ സാമൂഹിക പ്രവര്‍ത്തക വെല്ലുവിളിച്ചു. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രി നടത്തുന്ന അവകാശ വാദം എങ്ങനെ വിശ്വാസ യോഗ്യമെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധയും അഴിമതി നിരോധന രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഞ്ജലി ഭരദ്വാജ് ചോദിക്കുന്നത്.
ലോക്‌സഭയിലാണ് പ്രധാനമന്ത്രി റേഷന്‍ കാര്‍ഡുകള്‍ റദാക്കിയതായി അവകാശപ്പെട്ടത്. ആധാര്‍കാര്‍ഡും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി നാല് കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ റദാക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രധാനന്ത്രി പറഞ്ഞത്.
പ്രധാനമന്ത്രി ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് റദാക്കതിയതെന്ന് പറഞ്ഞതെന്നും ഇതുസംബന്ധിച്ച് വ്യക്തമായ വിവരം വെളിപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അവകാശ വാദത്തെ സാമൂഹിക പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചത്.
ആധാര്‍ വഴി രണ്ടര വര്‍ഷം കൊണ്ടാണ് നാല് കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ റദാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസിനോടാണ് വിവരാവകാശ നിയമപ്രകാരം ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഇത് ഭക്ഷ്യവകുപ്പിന് അയച്ചുകൊടുത്തു. ഓരോ സംസ്ഥാനങ്ങളിലും ഇതുസംബന്ധിച്ച രേഖകളുണ്ടെന്നും തുടര്‍ന്ന് അവരോട് ആവശ്യപ്പെട്ടാല്‍ വിവരം ലഭിക്കുമെന്നുമാണ് ഭക്ഷ്യവകുപ്പ് നല്‍കിയ നിര്‍ദേശം.
എന്നാല്‍ 2006ലെ കണക്കുപ്രകാരം ഭക്ഷ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളുടെ എണ്ണമുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ റദാക്കിയ കാര്‍ഡുകളുടെ എണ്ണം 626.82 ലക്ഷം എന്നാണ് പറയുന്നത്. എന്നാല്‍ രണ്ടര വര്‍ഷമെന്ന് പ്രധാനമന്ത്രി പറയുന്നത് എവിടെയെന്നാണ് വിവരാവകാശ പ്രവര്‍ത്തക ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."