കേരളത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കണക്ക് ജെയ്റ്റ്ലിക്ക് നല്കി
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ബി.ജെ.പി-ആര്.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ എണ്ണം കേന്ദ്രധന മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിക്ക് ഇടതുപക്ഷ എം.പിമാര്‍ കൈമാറി. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താനായി ജെയ്റ്റ്ലിയെ സന്ദര്‍ശിച്ച ശേഷമാണ് ഇടത് എം.പിമാര്‍ അദ്ദേഹത്തിനു റിപ്പോര്‍ട്ട് കൈമാറിയത്. കേരളത്തില്‍ ക്രമസമാധാന നില തകരാറിലെന്ന പ്രചാരണം ശരിയല്ലെന്ന് എം.പിമാര്‍ ജെയ്റ്റ്ലിയെ ധരിപ്പിച്ചു. കേരളത്തില്‍ സി.പി.എം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയതായി ജെയ്റ്റ്ലി എം.പിമാരോട് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം ദേശീയവിഷയമായി ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്തിടെ കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനായി ജെയ്റ്റ്ലി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലേത് ഏകപക്ഷീയമായ ആക്രമണമല്ലെന്നും രാഷ്ട്രീയ സംഘട്ടനമാണെന്നും വിശദീകരിച്ച് ഇടതു എം.പിമാര്‍ ജെയ്റ്റ്ലിയെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."